പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     July  31, 2020   Friday   01:30:37pm

news
ദോഹ: ഓഗസ്റ്റില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. പുതുക്കിയ വില ഖത്തര്‍ പെട്രോളിയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.20 ആയിരിക്കും. ജൂലൈ മാസത്തേക്കാള്‍ പത്ത് ദിര്‍ഹം കൂടുതലാണിത്.

സൂപ്പര്‍ പെട്രോള്‍ വില ലിറ്ററിന് അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ച് 1.25 റിയാല്‍ ആക്കി. ഡീസല്‍ വില ലിറ്ററിന് 15 ദിര്‍ഹം വര്‍ധിപ്പിച്ച് 1.25 റിയാല്‍ ആക്കി നിശ്ചയിച്ചു.

അന്താരാഷ്ട്ര എണ്ണ വിപണിയിലെ വിലക്കനുസരിച്ചാണ് രാജ്യത്ത് ഓരോ മാസവും എണ്ണ വില നിശ്ചയിക്കുന്നത്. ജൂലൈ മാസത്തില്‍ ഇന്ധന വില നേരിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു.


Sort by