ഈയുഗം ന്യൂസ് ബ്യൂറോ
July  30, 2020   Thursday   04:23:58pm

newswhatsapp

ദോഹ: ഈയുഗം വാര്‍ത്താ ചാനലും ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്സും‍ ചേര്‍ന്ന് ഖത്തര്‍ മലയാളി എഴുത്തുകാര്‍ക്ക് സമ്മാനിക്കുന്ന ചെറുകഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കോവിഡ് 19 ആശയമായി എഴുതിയതും മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായി ചെറുകഥകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് കഥകള്‍ക്കാണ് പുരസ്‌കരം നല്‍കുക. ഒന്നാംസ്ഥാനം 15000, രണ്ടാം സ്ഥാനം 10000, മൂന്നാം സ്ഥാനം 7000 രൂപവീതവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരിക്കും അവാര്‍ഡ്.

സാഹിത്യത്തെ ജീവിതത്തിന്റെ കണ്ണാടിയായി പരിഗണിക്കുമ്പോള്‍ കഥയെഴുതുന്നവര്‍ക്ക് കോവിഡ് കാലം പശ്ചാത്തലമാക്കി എഴുതാനുള്ള ഒരു അവസരമാണ് മത്സരത്തിലൂടെ ഈയുഗം ഒരുക്കുന്നതെന്ന് പുരസ്‌കാരം കോര്‍ഡിനേറ്ററും ചെറുകഥാകൃത്തും ഗള്‍ഫ്‌ ടൈംസ് മുന്‍ ഡെപ്യൂട്ടി മാനേജിംഗ് എഡിറ്ററുമായ സി. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സാമൂഹിക, വ്യക്തി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച കോവിഡിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക ഉണര്‍വുകൊണ്ട് മനുഷ്യരെ ക്രിയാത്മകമാക്കാനാകുമെന്നും അത്തരമൊരു പരിശ്രമമായാണ് ഈ കഥാപുരസ്‌കാരത്തെ കാണുന്നതെന്നും ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അശ്‌റഫ് അഭിപ്രായപ്പെട്ടു.

18 വയസിനു മുകളിലുള്ളവര്‍ക്ക് സൃഷ്ടികള്‍ അയക്കാം. ടൈപ്പ് ചെയ്ത കഥകളുടെ യഥാര്‍ഥ പകര്‍പ്പുകള്‍ ആഗസ്റ്റ് 25നകം eyugambrilliantstory@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. വിദഗ്ധരടങ്ങുന്ന ജൂറിയാണ് സമ്മാനാര്‍ഹമായ കഥകള്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന കഥകളുടെ പ്രസിദ്ധീകരണാവകാശം ഈയുഗത്തിനായിരിക്കും. മത്സരത്തിലേക്ക് ലഭിക്കുന്നവയില്‍നിന്ന് തിരഞ്ഞെടുക്ക മികച്ച കഥകളും ഈയുഗം പ്രസിദ്ധീകരിക്കും.

Comments


Page 1 of 0