ഈയുഗം ന്യൂസ് ബ്യൂറോ
July  30, 2020   Thursday   12:01:12pm

newswhatsapp

ദോഹ: റിലയന്‍സ് ജിയോയില്‍ 11,200 കോടി രൂപ (1.5 ബില്ല്യന്‍ ഡോളര്‍) നിക്ഷേപം നടത്താന്‍ ഖത്തര്‍ ഗവണ്മെന്റിനു കീഴിലുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ആലോചിക്കുന്നാതായി റിപ്പോര്‍ട്ട്‌.

ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ ബിസിനസ്‌ പത്രങ്ങളായ ദി ഇക്കണോമിക് ടൈംസ്‌, ലൈവ് മിന്റ് എന്നിവ റിപ്പോര്‍ട്ട്‌ ചെയ്തു.

ഖത്തറുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ സിറ്റിഗ്രൂപ്പ്, മുഅലിസ് ആന്‍ഡ്‌ കമ്പനി, ഐ.സി.ഐ.സി.ഐ എന്നീ ധനകാര്യ സ്ഥാപനങ്ങളെ റിലയന്‍സ് ഇന്ഡസ്ട്രീസ്‌ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌ പറയുന്നു.

ടെലികോം സേവനങ്ങള്‍ നല്‍കുന്ന റിലയന്‍സ് ജിയോ 2019 ല്‍ രണ്ട് കമ്പനികളായി വിഭജിച്ചു. ഫൈബര്‍ വിഭാഗം ജിയോ ഡിജിറ്റല്‍ ഫൈബര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നും ടവര്‍ വിഭാഗത്തെ റിലയന്‍സ് ജിയോ ഇന്ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നുമാക്കി. ജിയോ ഫൈബറിലാണ് ഖത്തര്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നത്.

ജിയോ ഡിജിറ്റല്‍ ഫൈബര്‍ കമ്പനിക്ക്‌ ഇന്ത്യയില്‍ ഏഴ് ലക്ഷം കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍ ഓപ്റ്റിക് കേബിള്‍ നെറ്റ് വര്‍ക്ക്‌ ‌ ഉണ്ട്. ഇത് 11 ലക്ഷം കിലോമീറ്റര്‍ ആയി ഉയര്‍ത്തും.

കുറഞ്ഞ ചിലവില്‍ ഫൈവ് ജി സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുകയാണെന്നും കമ്പനിക്ക്‌ വലിയ ലാഭ സാധ്യയതയാണ് ഉള്ളതെന്നും ഒരു റിലയന്‍സ് വക്താവ് പറഞ്ഞു.

റിലയന്‍സ് ജിയോ ഇന്ഫോകോം എന്ന കമ്പനിക്ക്‌ കീഴിലാണ് റിലയന്‍സിന്റെ എല്ലാ ജിയോ കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ജിയോ ഇന്ഫോകോം കമ്പനിയുടെ 15 ശതമാനം ഓഹരി കൈവശം വെച്ച് ബാക്കി 85 ശതമാനം ഖത്തര്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അടക്കമുള്ള വിദേശ കമ്പനികള്‍ക്ക് വില്‍ക്കാനാണ് അംബാനിയുടെ പ്ലാന്‍.

ജിയോ കമ്പനിയില്‍ 33,737 കോടി രൂപ ഗൂഗിള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കാനഡയിലെ ബ്രൂക്ക് ഫീല്‍ഡ് അസ്സെറ്റ് മാനേജ്മെന്റ് എന്ന കമ്പനി 25,215 കോടിയും നിക്ഷേപം നടത്തി.

അതേസമയം ലോകത്തെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി അഞ്ചാം സ്ഥാനം കയ്യടക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. "വളരെ വര്‍ഷങ്ങളായി ലോകത്തെ ഏറ്റവും വലിയ അഞ്ചു ധനികരുടെ പട്ടികയില്‍ അമേരിക്കക്കാരും യൂറോപ്പിയന്സും ഇടയ്ക്കിടയ്ക്ക് ഒരു മെക്സിക്കനുമായിരുന്നു പക്ഷെ ഇപ്പോള്‍ മുകേഷ് അംബാനി അഞ്ചാം സ്ഥാനം നേടിയിരിക്കുന്നു. 77.4 ബില്ല്യന്‍ ഡോളര്‍ ആണ് അംബാനിയുടെ ആസ്തി," അല്‍ ജസീറ റിപ്പോര്‍ട്ട്‌ പറയുന്നു.

Comments


Page 1 of 0