// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  29, 2020   Wednesday   02:40:37pm

news



whatsapp

ദോഹ: കോവിഡ് ബാധിച്ച് ഖത്തറില്‍ ഇന്ന് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. 60 ഉം 61 ഉം വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. കോവിഡ് മരണസംഖ്യ രാജ്യത്ത് 169 ആയി.

273 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 246 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി. ഇതുവരെ 106,849 പേര്‍ക്ക് അസുഖം ഭേദമായി.

രാജ്യത്ത് കോവിഡ് ബാധിതര്‍ ഇപ്പോള്‍ 3,135 പേരാണ്. 51 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഐ.സി.യു വില്‍ ഇപ്പോള്‍ 97 രോഗികള്‍ ഉണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5505 ടെസ്റ്റുകള്‍ നടത്തി.

പുതിയ കോവിഡ് കേസുകളില്‍ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍കരുതലുകള്‍ ഉപേക്ഷിച്ചാല്‍ രോഗവ്യാപനം വീണ്ടും വര്‍ധിക്കും.

Comments


Page 1 of 0