ഈയുഗം ന്യൂസ് ബ്യൂറോ
July 28, 2020 Tuesday 10:48:27am
ദോഹ: ഖത്തറിലെ അംഗീകൃത നഴ്സിംഗ് കൂട്ടായ്മയായ യൂനിക് (യുണൈറ്റഡ് നേഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍) പ്രതിനിധികള്‍ ഖത്തർ റെഡ് ക്രെസെന്റ് (ക്യൂ.ആര്.സി) വർക്കേഴ്സ് ഹെൽത്ത് സെന്റർ സന്ദർശിച്ചു.
ഖത്തറിലെ സാധാരണ തൊഴിലാളികളും ബാച്ചിലേഴ്സും ആയ ആയിരക്കണക്കിന് ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്ന ക്യൂ.ആര്.സി വർക്കേഴ്സ് ഹെൽത്ത് സെന്ററുകളിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും, റെഡ് ക്രെസെന്റ് മാനേജ്മെന്റിനെ ആദരിക്കാനുമായിരുന്നു സന്ദർശനം.
കോവിഡ് കാലത്ത് മലയാളികളുൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് ഇന്ത്യൻ എംബസി, ഐ.സി.ബി.ഫ്, ഐ. ബി. പി. സി. എഫ്, മറ്റു സംഘടനകള്‍ മുഖേനയും റെഡ് ക്രെസെന്റ് ഹെൽത്ത് സെന്റർ സംവിധാനങ്ങളിലൂടെ ചികിത്സ ലഭിച്ചിരുന്നു.
ക്യൂ.ആര്.സി മെഡിക്കൽ അഫയെർസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ: അബ്ദുൽ സലാം അൽ ഖഹ്താനി, സി.ഇ.ഒ അബ്ദുള്ള സുൽതാൻ അൽ ഖത്താൻ, അഡ്മിൻ ആൻഡ് ഫിനാൻസ് മാനേജർ അഹ്മദ് സൗദ് ജാസ്സിം, മെഡിക്കൽ ഡയറക്ടർമാരായ ഡോക്ടർ ഇനായത് ഉമർ, ഡോക്ടർ ഫിറോസ് ജെന്നർ, ഹെഡ് നേഴ്സുമാരായ ബസ്സാം കെ.എ , അഭിലാഷ് കുമാർ തുടങ്ങിയവർ യൂനിക്കിന് ആശംസകൾ നേർന്നു. ഇന്ത്യൻ കമ്മ്യൂണിറ്റിയടക്കമുള്ള ഖത്തറിലെ ഏറ്റവും അർഹരായ തൊഴിലാളികൾകൾക് കൂടുതൽ കാര്യക്ഷമമായി ആരോഗ്യ പരിരക്ഷ നൽകാൻ ഖത്തർ റെഡ് ക്രെസെന്റ് എന്നും മുന്നിൽ ഉണ്ടാകുമെന്ന് ഡോ: അബ്ദുൽ സലാം അറിയിച്ചു.
യൂനിക്ക് പ്രതിനിധികളായ നൗഫൽ എൻ. എം (യൂണിക് പാട്രൺ ) മിനി സി ബി(ആക്ടിങ് പ്രസിഡന്റ് ), സാബിദ് പാമ്പാടി (ജനറൽ സെക്രട്ടറി), അനിലേഷ്, സലീന എന്നിവരാണ് സന്ദർശനം നടത്തിയത്.
ഖത്തർ റെഡ് ക്രെസന്റിന്റെ സ്തുത്യര്‍ഹമായ സേവനങ്ങൾകുള്ള പ്രത്യേക പുരസ്കാരം നൗഫൽ എൻ എം ൽ നിന്നും മെഡിക്കൽ അഫയെർസ് വിഭാഗം സി.ഇ.ഓ അബ്ദുള്ള സുൽത്താൻ അൽ ഖതാൻ ഏറ്റു വാങ്ങി.