// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  27, 2020   Monday   07:31:07pm

news



whatsapp

ദോഹ: 2032 ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ ഖത്തര്‍ ബിഡ് സമര്‍പ്പിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതിനായി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതായി ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോര്‍ട്ട്‌ ചെയ്തു.

2032 ഒളിമ്പി ക്സിന് വേദിയാക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും ചൈനയും താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌ പറയുന്നു.

"ഇന്നത്തെ പ്രഖ്യാപനം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുമായുള്ള ഒരു ചര്‍ച്ചയുടെ തുടക്കമാണ്. ഖത്തറിന്റെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ 2032 ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകുക വഴി സാധിക്കും," ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്‌ ഷെയ്ഖ്‌ ജോആന്‍ ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

അന്താരാഷ്ട്ര സ്പോര്‍ട്ട് മത്സരങ്ങള്‍ക്ക് ഒരു പ്രധാന വേദിയായി ഖത്തര്‍ മാറി. ഈ അനുഭവസമ്പത്താണ് ഒളിമ്പിക്സ് നടത്താന്‍ ബിഡ് ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്, ഷെയ്ഖ്‌ ജോആന്‍ പറഞ്ഞു.

Comments


Page 1 of 0