ഖത്തറില്‍ പുതിയ കോവിഡ്‌ ബാധിതരില്‍ കൂടുതലും ചെറുപ്പക്കാര്‍

ഈയുഗം ന്യൂസ് ബ്യൂറോ     July  27, 2020   Monday   03:12:56pm

newswhatsapp

ദോഹ: ഏതാനും ദിവസങ്ങളായി ഖത്തറില്‍ കോവിഡ്‌ ബാധിതരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും പ്രായം ചെന്നവരില്‍ രോഗ വ്യാപനം കുറഞ്ഞുവരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

"കഴിഞ്ഞയാഴ്ച കോവിഡ്‌ പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗവും 25 മുതല്‍ 44 വരെ വയസ്സ് പ്രായമുള്ളവരാണ്. 55 കഴിഞ്ഞവരില്‍ രോഗബാധ കുറഞ്ഞുവരുന്നു," ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോ: അബുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. പുതിയ രോഗബാധിതരുടെ ശരാശരി പ്രായം 35 വയസ്സാണ്.

മെയ്‌ അവസാനമായിരുന്നു ഖത്തറില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. അതിനുശേഷം രോഗവ്യാപനം ക്രമേണ കുറഞ്ഞുതുടങ്ങി. ഇപ്പോള്‍ ശരാശരി 250 മുതല്‍ 400 വരെ കേസുകള്‍ ആണ് ഒരു ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കോവിഡ്‌ പിന്‍വാങ്ങുന്നു എന്ന് പറയാം. അതുകൊണ്ടാണ് കോവിഡ്‌ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നത്, അദ്ദേഹം പറഞ്ഞു.

അതേസമയം കുടുംബ സന്ദര്‍ശനം മൂലമാണ് പലര്‍ക്കും ഇപ്പോള്‍ രോഗം പടരുന്നത്. വലിയ പെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ഇത് വലിയ ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. ചെറിയ പെരുന്നാള്‍ കഴിഞ്ഞതിന് ശേഷമുള്ള 14 ദിവസം രോഗവ്യാപനത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു, ഡോ: അല്‍ ഖാല്‍ പറഞ്ഞു.

ഇന്ന് 292 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 304 പേര്‍ക്ക് അസുഖം ഭേദമായി. ഇപ്പോള്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3104 ആണ്. കഴിഞ്ഞ ഒരു ദിവസം 4752 ടെസ്റ്റുകള്‍ നടത്തി. ഇന്ന് ആരും മരണപ്പെട്ടിട്ടില്ല.


   മുവ്വായിരം എന്നത് മാറാതെ നിൽക്കയാണ് ആ സംഖ്യ കുറയുന്നില്ല കുറച്ച് ദിവസമായിട്ട്

   മുവ്വായിരം എന്നത് മാറാതെ നിൽക്കയാണ് ആ സംഖ്യ കുറയുന്നില്ല കുറച്ച് ദിവസമായിട്ട്

Sort by