// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  26, 2020   Sunday   01:39:12am

news



whatsapp

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടം ചൊവ്വാഴ്ച തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കി. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ കച്ചവട സ്ഥാപനങ്ങളും പൊതുജനങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിച്ചു.

പള്ളികള്‍, റസ്റ്റോറന്റുകള്‍, കഫെകള്‍, ബ്യൂട്ടി സെന്ററുകള്‍, ജിംനേഷ്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയാണ് മൂന്നാം ഘട്ടത്തില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്ന, സ്ഥാപനങ്ങള്‍.

മന്ത്രാലയത്തില്‍ നിന്നും മുന്‍കൂട്ടി അനുമതി ലഭിച്ചതിന് ശേഷം റസ്റ്റോറന്റുകള്‍ക്ക് കസ്റ്റമേ ഴ്സ്സിനെ പ്രവേശിപ്പിക്കാം. അനുമതി ലഭിക്കാന്‍ ഉടമകള്‍ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കണം:

www.qatarclean.com എന്ന വെബ്സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യുക. ഫോറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം restaurants@qatarclean.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ അപേക്ഷ അയക്കുക. അപേക്ഷ ലഭിച്ചതിനു ശേഷം ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ സന്ദര്‍ശിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത റസ്ടാറണ്ടുകള്‍ക്ക് പാര്‍സല്‍ നല്‍കാന്‍ മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളു.

റസ്ടാറണ്ടില്‍ വരുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം; എഹ്തറാസ് ആപ്പില്‍ പച്ചയുള്ളവര്‍ക്ക് മാത്രം പ്രവേശനം; ബുഫേ അനുവദിക്കില്ല; ഷിഷ അനുവദിക്കില്ല; മാസ്ക് ധരിക്കണം; താപനില പരിശോധിക്കണം; സാമൂഹിക അകലം പാലിക്കാന്‍ സ്റ്റിക്കര്‍ പതിക്കണം; സാനിടൈസര്‍ ലഭ്യമാക്കണം; രണ്ട് മേശകള്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം; ഒരു മേശക്കു ചുറ്റും പരമാവധി അഞ്ചു പേര്‍ മാത്രം (ഫാമിലിക്ക് ബാധകമല്ല); റസ്റ്റോറന്റ് കപ്പാസിറ്റി 50 ശതമാനം ആക്കി ചുരുക്കണം; ബില്‍ കാര്‍ഡ്‌ ഉപയോഗിച്ച് അടക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം; പുകവലി പാടില്ല; ജീവനക്കാരുടെ ശരീര താപനില തുടര്‍ച്ചയായി പരിശോധിക്കണം; ജീവനക്കാരുടെ താമസസ്ഥലം, വാഹനം എന്നിവ അണുവിമുക്തമാക്കണം, എന്നിവയാണ് പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍.

സമാനമായ നടപടിക്രമങ്ങള്‍ ബാര്‍ബര്‍ഷോപ്പുകളും പാലിക്കണം. ആദ്യം അപേക്ഷ സമര്‍പ്പിക്കണം. ജീവനക്കാര്‍ കോവിഡ് പരിശോധനക്ക് വിധേയരായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ബാര്‍ബര്‍ഷോപ്പിന്‍റെ ഇപ്പോഴത്തെ കപ്പാസിറ്റിയുടെ 30 ശതമാനം മാത്രമേ ഉപയോഗിക്കാവൂ; ഉപഭോക്താക്കള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം; കടയില്‍ ആളുകള്‍ കൂട്ടംകൂടരുത്; സാനിടൈസര്‍ ലഭ്യമാക്കണം; സാമൂഹിക അകലം പാലിക്കണം; ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി സലൂണ്‍ ജീവനക്കാര്‍ ഇടയ്ക്കിടയ്ക്ക് കൊറോണ വൈറസ്‌ പരിശോധനക്ക് വിധേയമാകണം. കസേര, വാതില്‍, ഉപകരണങ്ങള്‍ എന്നിവ തുടര്‍ച്ചയായി അണുവിമുക്തമാക്കണം. എഹ്തെരാസ് ആപ്പ് തുടങ്ങിയ നിയമങ്ങളും ബാധകമാണ്.

Comments


Page 1 of 0