ഈയുഗം ന്യൂസ് ബ്യൂറോ
July  26, 2020   Sunday   04:02:33pm

newswhatsapp

ദോഹ: കോവിഡ്‌ ബാധിച്ച്‌ ഗൾഫിൽ മരണപ്പെട്ട നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിൽ യൂത്ത്ഫോറം ഖത്തർ കൈകോർക്കുന്നു.

കോവിഡ്19 മഹാമാരിയിൽ ജീവൻ വെടിഞ്ഞ പ്രവാസി മലയാളികളുടെ നിരാലംബരായ കുടുംബങ്ങൾക്കാണ്‌ സഹായ ഹസ്തവുമായി യൂത്ത്ഫോറം മുന്നോട്ടുവന്നത്‌.

കോവിഡ് ദുരന്തത്തിനിരയായ പ്രവാസികളുടെ കുടുംബങ്ങളെ അവഗണിക്കുന്ന സർക്കാർ സമീപനം കൂടിയാണ്‌ പ്രവാസി യുവജന സംഘടനയെന്ന നിലയിൽ ഇത്തരം ഒരു വലിയ ദൗത്യം ഏറ്റെടുക്കാൻ പ്രചോദനമായതെന്ന് ദോഹയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ യൂത്ത്ഫോറം ആക്ടിംഗ്‌ പ്രസിഡന്റ്‌ ഉസ്മാൻ പുലാപറ്റ വുക്തമാക്കി.

വീടെന്ന സ്വപ്നം പൂർത്തീകരിക്കാതെ പോയ ആളുൾകൾക്ക്‌ തണലൊരുക്കുന്ന ഭവന പദ്ധതി, വീട്‌ വെക്കാൻ ഭൂമിയില്ലാത്തവർക്ക്‌ അഞ്ച്‌ സെന്റ്‌ ഭൂമി, വരുമാനമാർഗ്ഗമില്ലാത്ത ആശ്രിതർക്കുള്ള സ്വയം തൊഴിൽ ധനസഹായം, നിരാലംബരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്‌ എന്നീ പദ്ധതികളാണ്‌ കഴിഞ്ഞയാഴ്ച നാട്ടിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്‌. പ്രവാസത്തിൽ ഇടറിവീണവരുടെ സ്വപ്നങ്ങൾക്ക്‌ നിറം പകരാനുള്ള ഈ ചരിത്ര ദൗത്യം ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments


Page 1 of 0