// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  26, 2020   Sunday   02:37:55pm

news



whatsapp

ദോഹ: ഖത്തറില്‍ ആദ്യമായി കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്‌ സെല്‍ഫ് ചെക്ക്‌ ഔട്ട്‌ കൌണ്ടറുകള്‍ സ്ഥാപിച്ചു.

പത്തില്‍ താഴെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ കാഷ് കൌണ്ടറില്‍ പോകാതെ സെല്‍ഫ് ചെക്ക്‌ ഔട്ട്‌ കൌണ്ടറില്‍ പോയി സാധനങ്ങള്‍ സ്വയം സ്കാന്‍ ചെയ്ത് കാര്‍ഡ്‌ ഉപയോഗിച്ച് ബില്ലടച്ച്‌ പുറത്തുപോകാം.

ഷോപ്പിംഗ്‌ സമയം കുറയ്ക്കാനും നീണ്ട ക്യൂ ഒഴിവാക്കാനും ഇതുവഴി സാധിക്കുന്നു. സിറ്റി സെന്‍റര്‍, വില്ലാജിയോ, ലാന്‍ഡ്‌ മാര്‍ക്ക്‌ എന്നിവിടങ്ങളില്‍ ആണ് സെല്‍ഫ് ചെക്ക്‌ ഔട്ട്‌ കൌണ്ടറുകള്‍ സ്ഥാപിച്ചത്. ഓരോ സ്ഥലത്തും ആറു വരെ ഇത്തരം കൌണ്ടറുകള്‍ സ്ഥാപിച്ചതായി ഒരു കാരിഫോര്‍ വക്താവ് പറഞ്ഞു.

ഖത്തറില്‍ ആദ്യമായാണ്‌ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ സെല്‍ഫ് ചെക്ക്‌ഔട്ട്‌ കൌണ്ടര്‍ സ്ഥാപിക്കുന്നത്.

Comments


Page 1 of 0