ഈയുഗം ന്യൂസ് ബ്യൂറോ
July 26, 2020 Sunday 12:55:35pm
ദോഹ: ഖത്തറിലെ മുന്‍കാല പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ബാവ എന്നറിയപ്പെടുന്ന ടി.എ അബ്ദുല്‍ വഹാബ് (55) ഇന്ന് രാവിലെ നാട്ടില്‍ നിര്യാതനായി. ഏറെക്കാലം ദോഹയില്‍ ജോലി ചെയ്തിരുന്ന അദ്ധേഹം ദി പെനിന്‍സുല പത്രത്തില്‍ ഡി.ടി.പി ഓപ്പറേറ്റര്‍ ആയിരുന്നു. നേരത്തെ സിറാജ് ദിനപത്രത്തിലെ ടൈപ് സെറ്റിംഗ് വിഭാഗം തലവനായിരുന്നു.
മലപ്പുറത്തെ മഅ്ദിന്‍ അക്കാദമിയില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. മുക്കം എരഞ്ഞിമാവ് സ്വദേശിയാണ്.
ഖത്തറില്‍ ജോലി ചെയ്തിരുന്ന കാലത്ത് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ബാവ.
പരിമിതികളുടേയും ഞെരുക്കങ്ങളുടേയും കാലത്ത് മഅ്ദിന്‍ അക്കാദമിയെ മുന്നോട്ടു നയിക്കാന്‍ ബാവ നല്കിയ സംഭാവനകള്‍ അതുല്യമായിരുന്നു എന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു.
ഭാര്യ: ആസ്യ. മക്കള്‍: .ഫര്‍സാന, സ്വഫ്വാന് (ഫാര്‍മസിസ്റ്റ്), സിനാന്, സുഫ്യാന്. മരുമകന്: ഹനീഫ.