ഇന്ന് നാല് കോവിഡ് മരണം; രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 5,000 ല്‍ താഴെ

ഈയുഗം ന്യൂസ് ബ്യൂറോ     July  09, 2020   Thursday   06:32:01pm

news
ദോഹ: ഖത്തറില്‍ കോവിഡ്‌ ബാധിച്ച് ഇന്ന് നാല് പേര്‍ മരണപ്പെട്ടു. മരിച്ചവരുടെ എണ്ണം രാജ്യത്ത് 142 ആയി. 52, 53, 63, 76 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്.

ഇന്ന് 557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഇതുവരെ 102110 ആയി. ഇവരില്‍ 4696 പേര്‍ മാത്രം ഇപ്പോള്‍ ചികിത്സയിലാണ്. 1165 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി. ഇതുവരെ 97272 പേര്‍ക്ക് അസുഖം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,568 ടെസ്റ്റുകള്‍ നടത്തി. 48 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Sort by