// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  08, 2020   Wednesday   05:18:39pm

news



whatsapp

ദോഹ: വെള്ളി, ശനി ദിവസങ്ങളില്‍ കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്ന മുന്‍ തീരുമാനം റദ്ദ് ചെയ്യാന്‍ ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജൂലൈ പത്ത് മുതല്‍ ഇത് ബാധകമാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാം ഘട്ടം തുടങ്ങിയതിന്റെ ഭാഗമായാണ് മന്ത്രിസഭ തീരുമാനം. ഖത്തറില്‍ കോവിഡ് ഇപ്പോള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. മൊത്തം 5308 പേര്‍ മാത്രമാണ് ഇപ്പോള്‍ രോഗബാധിതരായി ഉള്ളത്. ഓരോ ദിവസവും ആയിരത്തിലധികം പേര്‍ക്ക് അസുഖം ഭേദമാകുമ്പോള്‍ പുതുതായി രോഗം ബാധിക്കുന്നവര്‍ ഒരു ദിവസം ഏകദേശം 600 ആണ്.

അതേസമയം മാളുകളിലും സൂഖുകളിലും കൂടുതല്‍ ആളുകള്‍ എത്തിതുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ‌

Comments


Page 1 of 0