ഈയുഗം ന്യൂസ് ബ്യൂറോ
July  04, 2020   Saturday   05:11:19pm

newswhatsapp

ദോഹ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികൾ ഇനിയും ഗൾഫ് രാഷ്ട്രങ്ങളിൽ ഉണ്ടെന്നും അവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ പദ്ധതികള്‍ കേന്ദ്ര-കേരള സർക്കാരുകൾ ആവിഷ്കരിക്കണമെന്നും ഐ. സി. എഫ്. ആവശ്യപ്പെട്ടു.

മാസങ്ങളായി ജോലി നഷ്ടപ്പെട്ട് റൂമിൽ കഴിയുന്ന ആളുകൾക്ക് വന്ദേഭാരത് മിഷൻ്റെയോ ചാർട്ടേർഡ് വിമാനങ്ങളുടെയോ ടിക്കറ്റ് ഫെയർ താങ്ങാൻ കഴിയുന്നതല്ല. അതിനാൽ ഇവരെ സൗജന്യമായി എത്തിക്കണം, ഐ സി എഫ് പറഞ്ഞു..

"അതോടൊപ്പം കഴിഞ്ഞ ദിവസം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയ നാട്ടിൽ നിന്നും ഗൾഫിലേക്ക് തിരിച്ചു പോകാൻ കാത്തിരിക്കുന്ന പ്രവാസികളുടെ മടക്കയാത്ര പുനരാരംഭിക്കാൻ ആവശ്യമായ കാര്യങ്ങൾ ഉടൻ ചെയ്യണം," ഐ സി എഫ് ഖത്തര്‍ നാഷനൽ നേതാക്കൾ ഒരു പ്രസ്താവനയില്‍ പറഞ്ഞു..

"തിരിച്ചു വരവ് വൈകിയാൽ അവർക്ക് ജോലിയും വിസയും നഷ്ടപ്പെടും. മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്നും ഗൾഫ് സെക്ടറിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ച് നാട്ടിലുള്ള പ്രവാസികൾക്ക് തിരിച്ചു വരാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കണം.".

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 165 യാത്രക്കാരുമായി ഐ സി എഫ് ന്റെ ചാർട്ടേർഡ് വിമാനം വ്യാഴാഴ്ച കോഴിക്കോട് ഇറങ്ങി. കോവിഡ് ദുരന്ത കാലത്തു നാട്ടിൽ പോവാൻ ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് വേണ്ടി ഐ സി എഫ് ഒരുക്കിയ നാലാമത്തെ ചാർട്ടേർഡ് വിമാനമാണ് ഇത്. ജൂലൈ 6 നും ഐ. സി. എഫ്. കോഴിക്കേട്ടേക്കു വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ട്.

Comments


Page 1 of 0