ഈയുഗം ന്യൂസ് ബ്യൂറോ
July  01, 2020   Wednesday   04:22:37pm

newswhatsapp

ദോഹ: വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച പ്രഥമ അന്തർ ദേശീയ മലയാള പ്രസംഗ മത്സരത്തിൽ ഖത്തറിൽ നിന്നുള്ള മലയാളി വനിതകൾ മികവ് നേടി.

എഴു രാജ്യങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തിൽ ഖത്തർ എഫ്. സി. സി. വനിത ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിലെ അംഗങ്ങളാണ് വിജയികളായത്. നർമ്മ പ്രസംഗ മത്സരത്തിൽ അമീന റസീൻ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൽ ഷാദിയ ഷെരീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഖത്തറിലെ വിവിധ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബുകളുടെ കൂട്ടായ്മയിൽ സംഘടിപ്പിച്ച "ധ്വനി 2020" മലയാള പ്രസംഗ മത്സരത്തിൽ അന്താരാഷ്ട്ര പ്രസംഗ വിഭാഗത്തിൽ എഫ് സി സി വനിത ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിലെ ഷാദിയ ഒന്നും സിബി ജോസഫ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ നർമ്മ പ്രസംഗ വിഭാഗത്തിൽ അമീനയും ഷമീനയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

എഫ്. സി. സി. വനിത ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങൾക്കായി നടത്തിയ മലയാളം ക്ലബ് പ്രസംഗ മത്സരത്തിൽ അന്താരാഷ്ട്ര പ്രസംഗ വിഭാഗത്തിൽ യഥാക്രമം ഷാദിയ, സിബി, ദിൽബാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വ്യക്തികളുടെ നേതൃത്വ പാടവവും, ആശയവിനിമയവും, പ്രസംഗപരിചയവും മെച്ചപ്പെടുത്തുന്നതിനുപകരിക്കുന്നവിധം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് ടോസ്റ്റ് മാസ്റ്റേഴ്സ്...

Comments


Page 1 of 0