ഈയുഗം ന്യൂസ് ബ്യൂറോ
June  30, 2020   Tuesday   05:23:26pm

newswhatsapp

ദോഹ: ഖത്തർ ഐ. സി. എഫ്. ചാർട്ട് ചെയ്ത മൂന്നാമത്തെ വിമാനം 168 യാത്രക്കാരുമായി കണ്ണൂരിൽ എത്തി. ഈ മാസം 26 നു ഐ സി എഫ് ഖത്തറിന്റെ രണ്ടു വിമാനങ്ങൾ കോഴിക്കോടും കണ്ണൂരും 352 പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു. ഐ സി എഫിന്റെ അടുത്ത ചാർട്ടേർഡ് വിമാനം ജൂലൈ രണ്ടിന് കോഴിക്കോടും , ജൂലൈ 6 നു കോഴിക്കോടും കണ്ണൂരും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഗർഭിണികളും , കുട്ടികളൂം വൃദ്ധന്മാരും, ജോലി നഷ്ടപ്പെട്ടവരും, ഓൺ അറൈവൽ വിസയിൽ തൊഴിൽ അന്വേഷിച്ചു വന്നവരും അടക്കം നാട്ടിലെത്താൻ വളരെ കഷ്ട്ടപ്പെടുന്നവരെയാണ് ഐ സി എഫ് തിരഞ്ഞെടുത്തത്. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവർക്കു സൗജന്യ ടിക്കറ്റും നിശ്ചിത എണ്ണം യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവും നൽകി.

ഓരോ വിമാനങ്ങളിലെയും യാത്രക്കാരെ ഉൾപ്പെടുത്തി വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു യാത്രയുടെ മുന്നൊരുക്കങ്ങളും ആവശ്യമായ രേഖകൾ തയ്യാറാക്കാനും യാത്രയിലും കൊറന്റൈൻ സമയത്തും പാലിക്കേണ്ട കാര്യങ്ങളും പരിശീലനം ലഭിച്ച വളണ്ടിയർമാർ നിർദ്ദേശം നൽകുന്നത് എല്ലാ യാത്രക്കാർക്കും വലിയ സഹായകമായി.

കോവിഡ് കാലത്തു ഖത്തറിൽ പ്രയാസപ്പെടുന്നവർക്കു ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും എത്തിക്കാൻ ഐ സി എഫിന് കഴിഞ്ഞു. പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് അഭയമാവുക എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ ഐ സി എഫിന്റെ നേതാക്കളും പ്രവർത്തകരും ആത്മാർഥമായി പ്രവർത്തിച്ചുവരുന്നു.

ഐ സി എഫ് ചാർട്ടേർഡ് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തീകരിക്കാൻ സഹായിച്ച കേന്ദ്ര കേരളാ സർക്കാരുകൾക്കും ഇന്ത്യൻ എംബസ്സി , നോർക്ക അധികാരികൾക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവള മേധാവികൾക്കും ഐ സി എഫ് നാഷണൽ നേതാക്കൾ നന്ദി അറിയിച്ചു.

നാഷണൽ നേതാക്കളായ അബ്ദുൽ റസാഖ് മുസ്‌ലിയാർ പറവണ്ണ , അബ്ദുൽ കരീം ഹാജി മേമുണ്ട, ബഷീർ പുത്തൂപാടം ആർ എസ് സി നാഷണൽ കൺവീനർ സജ്ജാദ് മീഞ്ചന്ത തുടങ്ങിയവരുടെ നേതൃത്വത്തിൽ ഐ സി എഫ് സ്വഫ്‌വ അംഗങ്ങൾ യാത്ര അയപ്പിനു നേതൃത്വം നൽകി

Comments


Page 1 of 0