ഈയുഗം ന്യൂസ് ബ്യൂറോ
June  27, 2020   Saturday   03:20:13pm

newswhatsapp

ദോഹ: ഖത്തർ 2022 ലോകകപ്പിനെ വരവേൽക്കാനായി ഷെഫീർ ശംസുദ്ധീൻ കെട്ടുങ്ങൽ രചനയും സംവിധാനവും മുഹ്‌സിൻ തളിക്കുളം അസിസ്റ്റന്റും ആയ `പന്ത്` എന്ന കൊച്ചു സിനിമ ഫുട്ബോൾ ഹെവൻ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി.

ഖത്തറിന്‍റെയും ഖത്തർ ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകളുടെയും കാൽപന്ത് ആരാധകരുടെയും കഥ പറയുന്ന ചിത്രം യുട്യൂബിൽ തരംഗമായി മാറിയതായി നിര്‍മാതാക്കള്‍ പറഞ്ഞു. ഛായാഗ്രഹണം ജൈബിൻ തോലത്തും സംഗീതം നാസിം കെട്ടുങ്ങലും ആണ് നിര്‍വഹിച്ചത്.

ഖിഫ് പ്രസിഡൻറ് ഈസ സാഹിബ് കഴിഞ്ഞ വർഷം ദോഹയിലെ സ്‌പോർട് ക്ലബിൽ വെച്ച് ആയിരങ്ങളെ സാക്ഷിയാക്കി ലോഗോ പ്രകാശനം ചെയ്‌തപ്പോൾ മുതൽ കാൽപന്ത് കളി ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു `പന്ത് `എന്ന കൊച്ചു സിനിമ.

ഷോർട് ഫിലിം ലിങ്ക്: https://www.youtube.com/watch?v=xTyzpbKJ0XE

Comments


Page 1 of 0