ഈയുഗം ന്യൂസ് ബ്യൂറോ
June 26, 2020 Friday 05:27:01pm
ദോഹ: കോവിഡ് ദുരന്ത കാലത്തു പ്രവാസത്തിന്റെ അഭയമായി മാറിയ ഖത്തർ ഐ. സി. എഫ്. നാട്ടിലെത്താൻ കഷ്ട്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി ചാർട്ട് ചെയ്ത രണ്ടു വിമാനങ്ങൾ 352 യാത്രക്കാരുമായി ഇന്ന് കാലിക്കറ്റ് കണ്ണൂർ വിമാനത്താവളങ്ങളിൽ ഇറങ്ങി.
സാമ്പത്തികമായി വളരെ വിഷമം അനുഭവിക്കുന്ന നിശ്ചിത എണ്ണം യാത്രക്കാർക്ക് സൗജന്യ ടിക്കറ്റും, പ്രയാസപ്പെടുന്നവർക്കു ടിക്കറ്റ് നിരക്കിൽ ഇളവും നൽകിയാണ് ഐ സി എഫ് വിമാനം നാട്ടിലെത്തുന്നത്.
ഓൺലൈൻ രെജിസ്ട്രേഷനിലൂടെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ഐ സി എഫ്, ആർ എസ് സി പ്രവർത്തകർ നേരിട്ട് വിളിച്ച് ഏറ്റവും അർഹരായ യാത്രക്കാരെയാണ് തിരഞ്ഞെടുത്തത്.
രോഗികൾ, പ്രായം ഉള്ള ആളുകൾ, ഗർഭിണികൾ ,ഓൺ അറൈവൽ , ബിസിനസ് വിസയിൽ വന്നു വിസാ കാലാവധി തീർന്നവർ , ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് യാത്രക്കാർ.
യാത്രക്കാർക്ക് ആവശ്യമായ കോവിഡ് സേഫ്റ്റി ഉപകരണങ്ങൾ റിഫ്രഷ്മെന്റ് എന്നിവ ഐ. സി. എഫ്. വിതരണം ചെയ്തു. യാത്രയിലും നാട്ടിലും പാലിക്കേണ്ട കോവിഡ് മുൻകരുതലുകൾ പരിശീലനം ലഭിച്ച വളണ്ടിയർമാർ യാത്രക്കാരെ അറിയിച്ചു.
ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ ഐ സി എഫ് ഒരുക്കുന്ന ചാർട്ടേർഡ് വിമാനത്തിന് ആവശ്യമായ അനുമതി നൽകി സഹായിച്ച കേന്ദ്ര, കേരള സർക്കാരിനും, ഇന്ത്യൻ എംബസ്സി, നോർക്ക അധികാരികൾക്കും ഐ സി എഫ് നാഷണൽ നേതാക്കൾ നന്ദി അറിയിച്ചു.
പ്രമൂഖ ട്രാവൽ ഓപറേറ്ററായ അക്ബർ ട്രാവൽസുമായി സഹകരിച്ചാണ് ഐ സി എഫ് ഖത്തർ വിമാനം ചാർട്ട് ചെയ്യുന്നത്.