ഈയുഗം ന്യൂസ് ബ്യൂറോ
June  20, 2020   Saturday   07:08:29pm

newswhatsapp

ദോഹ: അധികമാർക്കും കേട്ടുകേൾവി പോലും ഇല്ലാത്ത ചെറു രാജ്യങ്ങളിൽ പോലും പരന്നു കിടക്കുന്ന മലയാളി സാന്നിധ്യം, പ്രവാസം കേരളീയരുടെ സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമാണെന്നതിൻ്റെ തെളിവാണെന്നും ലക്ഷക്കണക്കായ പ്രവാസികളുടെ പുനരധിവാസം എന്നത് സർക്കാറുകൾക്ക് പരിമിതികൾ ഏറെയുള്ള വസ്തുത ആയതിനാൽ പ്രവാസത്തിൻ്റെ തുടർച്ച കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണെന്നും പേമചന്ദ്രൻ എം. പി. അഭിപ്രായപ്പെട്ടു.

"പ്രവാസം അതിജയിക്കും" എന്ന പ്രമേയത്തിൽ ഐ. സി. എഫ് ഗൾഫ് കൗൺസിൽ നടത്തുന്ന ഹാഷ് ടാഗ് ക്യാമ്പയിൻ്റെ ഖത്വർ നാഷനൽ തല പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് മഹാമാരി കൊണ്ടുണ്ടായ താത്കാലിക പ്രതിസന്ധി മാത്രമാണ് നിലവിലുള്ളതെന്നും പുനരുജ്ജീവനത്തിൻ്റെ നല്ല നാളുകളാണ് ഗൾഫുനാടുകളിലെ തൊഴിൽ മേഖലയിൽ കോവിഡാനന്തരം വരാനിരിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ഇരുന്നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ജീവിക്കുന്ന ഗൾഫു രാജ്യങ്ങളിൽ നിന്നും ജോലിയും സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തി നാട്ടിൽ പോവാൻ നെട്ടോട്ടമോടുന്നത് മലയാളി പ്രവാസികൾ മാത്രമാണ്. കോവിഡാനന്തര ഗൾഫ് രാജ്യങ്ങളുടെ തൊഴിൽ സാധ്യതകളെ പ്രവാസികൾക്ക് കൂടുതൽ പരിചയപ്പെടുത്തി ഈ പ്രതിസന്ധി അതിജീവിക്കാനുള്ള ഊർജ്ജം നൽകി പുതിയ ഒരു പ്രവാസത്തിലേക്കു മലയാളി പ്രവാസികളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത സംഗമത്തിൽ സംസാരിച്ച നേതാക്കൾ ഊന്നിപ്പറഞ്ഞു.

നാഷനൽ പ്രസിഡണ്ട് അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ സംഗമത്തിൽ കേരള മുസ്ലിം ജമാഅത് സെക്രട്ടറി എൻ അലി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഐ. സി. സി. പ്രതിനിധി അഡ്വ: ജാഫർ ഖാൻ, ഐ. സി. എഫ്. ഗൾഫ് കൗൺസിൽ സെക്രട്ടറി ശരീഫ് കാരശ്ശേരി എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. ബഷീർ പുത്തുപാടം, കരീം ഹാജി മേമുണ്ട, സജാദ് മീഞ്ചന്ത, ഉമർ കുണ്ടുതോട് തുടങ്ങിയവർ സംബന്ധിച്ചു.

Comments


   Levitra 20 Mg Costo nerreuchehor where to buy cialis online forum shonee Propecia Caduta Indotta

Page 1 of 1