മൂത്ര പരിശോധനയിലൂടെ അർബുദം കണ്ടെത്താൻ നാനോവയർ ഉപകരണം

ഈയുഗം ന്യൂസ് ബ്യൂറോ     February  07, 2018   Wednesday  നിലവിൽ അർബുദബാധയുണ്ടായാൽ ആ ഭാഗത്തുള്ള കോശങ്ങൾ പരിശോധിച്ചാണ്​ രോഗ നിർണയം നടത്തുന്നത്​.

whatsapp

അർബുദത്തി​​െൻറ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാൻ നാനോ സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ ഉപകരണം വികസിപ്പിച്ചെടുത്ത്​ ജപ്പാനിലെ ശാസ്​ത്രജ്ഞർ.

ഉപകരണമുപയോഗിച്ച്​ രോഗിയുടെ മൂത്ര പരിശോധനയിലൂടെ അർബുദത്തി​​െൻറ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്ന്​ ജപ്പാനിലെ നഗോയ സർവകലാശാലയിലെ ശാസ്​ത്രജ്​ഞൻ തകയോ യസൂയ്​ പറഞ്ഞു.

നിലവിൽ ശരീരത്തിൽ അർബുദബാധയുണ്ടായാൽ ആ ഭാഗത്തുള്ള കോശങ്ങൾ പരിശോധിച്ചാണ്​ രോഗ നിർണയം നടത്തുന്നത്​. അപൂർവമായി രക്​തപരിശോധനയിലൂടെയും രോഗത്തി​​െൻറ സൂചനകൾ ലഭ്യമാകും.

ശരീരത്തിലെ കോശ​ങ്ങൾ വിവിധ സംവിധാനങ്ങളിലൂടെ പരസ്​പരം ആശയവിനിമയം നടത്തുന്നുണ്ട്. കോശങ്ങളിലെ എക്​സ്​ട്രാ സെല്ലുലാർ വെസിക്കിൾസ്​ (ഇ.വി).എന്ന ഘടകമാണ്​ ശരീരത്തി​​െൻറ എല്ലാ അവയവങ്ങളിലൂടെയും സഞ്ചരിച്ച്​ പരസ്​പരം ആശയവിനിമയം നടത്തുന്നത്​. ഇത്തരത്തിലുള്ള ഇ.വി സൂക്ഷ്​മമായി നിരീക്ഷിച്ചാൽ​ അർബുദ രോഗമു​ണ്ടോയെന്ന്അറിയാനാകും.


Sort by