വൈദ്യശാസ്ത്രം സാധാരണക്കാരിലേക്ക് ഇറങ്ങിവരണം: ഡോ: ദേവി ഷെട്ടി

ഈയുഗം ന്യൂസ് ബ്യൂറോ     January  31, 2018   Wednesday  

news

പ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധനും ചെലവുകുറഞ്ഞ ചികിത്സയുടെ വക്താവുമായ ഡോക്ടർ ദേവി ഷെട്ടി.നമ്മുടെ രാജ്യത്ത് ഒരു മെഡിക്കൾ കോളേജ് സ്ഥാപിക്കുക എന്നത് 400 കോടിയുടെ പദ്ധതിയാണ്.


ഇന്ത്യയിൽ വൈദ്യശാസ്ത്ര മേഖല സാധാരണക്കാരിൽ നിന്നും ഏറെ അകലെയാണ് എന്നും അതിസമ്പന്നരുടെ കുത്തകയാണ് എന്നും പ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധനും ചെലവുകുറഞ്ഞ ചികിത്സയുടെ വക്താവുമായ ഡോക്ടർ ദേവി ഷെട്ടി.

പുതിയ നിയന്ത്രണങ്ങളല്ല നിലവിലുള്ള നിയമങ്ങൾ യാഥാർഥ്ത്യ ബോധത്തോടെ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അതിന്റെ സംഗ്രഹം: ആവശ്യമുള്ള മനുഷ്യ വിഭവശേഷിയുടെ 20% ശതമാനത്തിന്റെ കമ്മി നേരിടുന്ന മേഖലയാണിത്. ഇന്നത്തെ അവസ്ഥയിൽ പുതിയ നിയന്ത്രണങ്ങൾ ചികിത്സ ചെലവ് ഉയർത്താനാണ് മറ്റെന്തിനേക്കാളും ഇടവരുത്തുക.അതാകട്ടെ സാധാരണക്കാരെയാണ് നേരിട്ട് ബാധിക്കുക.

ഇപ്പോൾ തന്നെ അമേരിക്കയിലെതിന് സമാനമായ നിയമങ്ങളാണ് നിലവിലുള്ളത്. വീണ്ടും പാശ്ചാത്യ ഇറക്കുമതി കൊണ്ടെന്തു കാര്യം. മൂന്നാം ലോക രാജ്യ പശ്ചാത്തല സൗകര്യങ്ങൾ മാത്രമുള്ളിടങ്ങളിൽ ഒന്നാം ലോക രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി നടപ്പിലാക്കിയാൽ രണ്ടാംനില -മൂന്നാം നില ആശുപത്രികൾ മിക്കവയും പൂട്ടേണ്ടിവരും.

14 ലക്ഷം കിടക്കകളാണ് സർക്കാർ മേഖലയിൽ ഉള്ളത്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഗവൺമെൻറ്. ഇതിന്റെ പകുതിയെ സ്വകാര്യ മേഖലയിൽ ഉള്ളൂ. ഗ്രാമീണ മേഖലയിൽ സർക്കാർ സഹായത്തോടെ ഹോസ്പിറ്റലുകൾ പണിയുകയാണ് വേണ്ടത്.

അതേ പ്രായോഗികമായിട്ടുള്ളൂ. ഉദാഹരണത്തിന് 90 കോടിയിലധികം മൊബൈൽ ഉപയോഗ്താക്കളുണ്ട് ഈ രാജ്യത്ത്. ഇവർ ഓരോരുത്തരും പ്രതിമാസം 150 മുതൽ 250 രൂപവരെ സംസാരിച്ചു കളയുന്നുണ്ട്. അവരോരോരുത്തരും ഫോൺ ബില്ലിനോടൊപ്പം 30 രൂപ കൂടി നൽകുകയാണെങ്കിൽ അത്രയും പേരുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താനും രണ്ടാം തട്ട് നഗരങ്ങളിലെ ആശുപത്രികളുടെ സാമ്പത്തിക നില ഭദ്രമാക്കാൻ കഴിയും.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സേവനദാതാക്കളാണ് ഇന്ത്യ. ലോകത്ത് എറ്റവും വലിയ വ്യവസായമാണ് ഇത്. ഇന്ത്യക്ക് പുറത്തുള്ള നമ്മുടെ യുവജനങ്ങളെ ആകർഷിക്കും വിധം നല്ല ശമ്പളവും അർത്ഥവത്തായ ജോലിയും നൽകുന്ന വ്യവസായ സംരംഭമായി ഇതിനെ മാറ്റിയെടുക്കാനുള്ള നടപടികളാണ് വേണ്ടത്. പണമല്ല ഇച്ഛാശക്തിയാണ് ആവശ്യം.

രാജ്യത്താകമാനം 2000 ഹൃദയ ശാസ്ത്രക്രിയാ വിദഗ്ദ്ധരാണുള്ളത്. ഇവരെകൊണ്ട് മാത്രം ആയിരക്കണക്കിന് ഹ്യദോഗികൾക്ക് അവർ അർഹിക്കുന്ന പരിചരണം നൽകാൻ കഴിയുന്നത് എങ്ങനെ?'തീർച്ചയായും അത് നൽകേണ്ടത് തന്നെ. അതിനാവശ്യമായ സൗകര്യങ്ങൾ സർക്കാർ സംവിധാനിക്കണം.നിയമ നിർമാതാക്കൾ പ്രശ്നങ്ങളെ സമഗ്രമായി വിലയിരുത്തണം. മെഡിക്കൽ ബിരുദ-ബിരുദാനന്തര സീറ്റുകളുടെ കമ്മിയാണ് നാം നേരിടുന്നത്. ഇത് തന്നെയാണ് അഴിമതിക്കും കോഴക്കും വഴിവെക്കുന്നത്. 60,000 സീറ്റിനു വേണ്ടി പത്ത് ലക്ഷം പേർ അപേക്ഷിക്കുമ്പോൾ പണത്തിന്റെ ഒഴുക്കും അവിഹിത സ്വാധീനവും ഉണ്ടാകും.

നമ്മുടെ രാജ്യത്ത് ഒരു മെഡിക്കൾ കോളേജ് സ്ഥാപിക്കുക എന്നത് 400 കോടിയുടെ പദ്ധതിയാണ്. അതേസമയം അമേരിക്കക്ക് വേണ്ടി കരീബിയൻ മേഖലയിൽ പ്രവർത്തിക്കുന്ന 35 ഓളം മികച്ച മെഡിക്കൽ കോളേജുകൾ ഉണ്ട്. 50,000 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് ഇവയോരോന്നും പ്രവർത്തിക്കുന്നതെന്നിരിക്കെ എന്തിനാണ് 400 കോടി. ലോകത്തൊരിടത്തും ഇന്ത്യയിലെ പോലെ ഇത്ര കുടുസായ നിബന്ധനകളില്ല. 100 വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ 140 ഫാക്കൽറ്റി മെമ്പർമാരും ആവശ്യമില്ല, അത്രയും പേരെ കൊണ്ട് ആയിരം വിദ്ധ്യാർത്ഥികളെ പഠിപ്പിക്കാനാകും.


Sort by