// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  05, 2020   Sunday   09:12:18pm

news



whatsapp

ദോഹ: കോവിഡ്‌ ബാധിച്ച് ഖത്തറില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. ഇതോടുകൂടി രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 88 വയസ്സുള്ള ഖത്തര്‍ പൗരനാണ് ഇന്ന് മരണപ്പെട്ടത്.

അതേസമയം 279 പേര്‍ക്ക് പുതുതായി ഇന്ന് കോവിഡ്‌ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 123 പേരുടെ അസുഖം പൂര്‍ണ്ണമായും ഭേദമായി. രോഗ ബാധിതരുടെ എണ്ണം ഖത്തറില്‍ ഇപ്പോള്‍ 1,604 ആണ്. ഇവരില്‍ 1,477 പേര്‍ ചികിത്സയിലാണ്.

ഇന്ന് 3,806 പേരില്‍ കൊറോണ ടെസ്റ്റ്‌ നടത്തി. കൂടുതല്‍ പേരില്‍ ടെസ്റ്റ്‌ നടത്തുന്നത് കൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്നവരിലും ഇപ്പോള്‍ ക്വാരന്‍ടൈനിലുള്ളവരിലും ആണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ഇന്ന് മരണപ്പെട്ട ഖത്തര്‍ പൗരന് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0