// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  31, 2020   Tuesday   01:53:53pm

news



whatsapp

ദോഹ: ഖത്തറില്‍ ഡീസല്‍, പെട്രോള്‍ വിലയില്‍ ഗണ്യമായ കുറവ്. ഏപ്രില്‍ മാസത്തെ പുതിയ നിരക്കുകള്‍ ഖത്തര്‍ പെട്രോളിയം ഇന്ന് പ്രഖ്യാപിച്ചു.

പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.25 റിയാല്‍ ആയി കുറച്ചു. മാര്‍ച്ച്‌ മാസത്തേക്കാള്‍ 35 ദിര്‍ഹം കുറവാണിത്. സൂപ്പര്‍ പെട്രോള്‍ വില ലിറ്ററിന് 1.30 റിയാല്‍ ആയിരിക്കും. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ദിര്‍ഹം കുറവ്.

ലിറ്ററിന് 40 ദിര്‍ഹം കുറച്ച് ഡീസല്‍ വില ഏപ്രിലില്‍ 1.30 റിയാല്‍ ആയിരിക്കും.

അന്താരാഷ്ട്ര മാര്‍ക്കെറ്റിലെ ക്രൂഡ്‌ ഓയില്‍ വിലക്കനുസരിച്ചാണ് ഖത്തറിലും പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്.

കൊറോണ വൈറസ്സും അമിത ഉത്പാദനവും കാരണം ആഗോള എണ്ണ വിപണി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്. ഒരു ബാരലിന് 23 ഡോളറായിരുന്നു ചൊവ്വാഴ്ച വില. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 65 ശതമാനം കുറവ്.

സൌദി അറേബ്യയും റഷ്യയും തമ്മിലുള്ള മത്സരമാണ് വില കുറയാന്‍ പ്രധാന കാരണം. ഉത്പാദനം വെട്ടിക്കുറച്ച് വില പിടിച്ചു നിര്‍ത്തുകയായിരുന്നു ഒപെക് ചെയ്തിരുന്നത്. എന്നാല്‍ ഉത്പാദനം കുറക്കാന്‍ തയ്യാറല്ലെന്ന് റഷ്യ അറിയിച്ചു. ഇതില്‍ കുപിതനായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ വില ഇനിയും താഴ്ത്തി റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്‌ഷ്യം. പക്ഷേ കൊറോണ വൈറസ്‌ മൂലം ലോകം അടച്ചിടുക കൂടി ചെയ്തപ്പോള്‍ എണ്ണ വില വീണ്ടും താഴ്ന്നു.

Comments


Page 1 of 0