// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  30, 2020   Monday   09:11:17pm

news



whatsapp

ദോഹ: ഖത്തറില്‍ ഇന്ന് (തിങ്കളാഴ്ച) 59 കോവിഡ്‌ കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്തു. കൊറോണ ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 693 ആയി.

മൂന്ന് പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതുവരെ 51 പേര്‍ക്ക് രോഗം സുഖപ്പെ ട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 20,058 പേരില്‍ കൊറോണ ടെസ്റ്റ്‌ നടത്തി.

പുതുതായിരോഗം ബാധിച്ചവര്‍ ബ്രിട്ടണില്‍ നിന്നും മടങ്ങിയെത്തിയവരും നേരത്തെ രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്.

അതേസമയം ആളുകള്‍ കൂട്ടംകൂടരുതെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി.

Comments


Page 1 of 0