// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  29, 2020   Sunday   02:02:12pm

news



whatsapp

ദോഹ: കൊറോണ വൈറസ്‌ ടെസ്റ്റ്‌ നടത്താനും ചികിത്സ ലഭിക്കാനും ഹെല്‍ത്ത്‌ കാര്‍ഡും ഖത്തര്‍ ഐ.ഡി യും ആവശ്യമില്ലെന്നും ടെസ്റ്റും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നും തൊഴില്‍-സമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ്‌ 19 പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ പ്രകാരം ഹെല്‍ത്ത്‌ കാര്‍ഡും ഖത്തര്‍ ഐ.ഡി യും ഇല്ലാത്തവര്‍ക്കും ചികിത്സ ലഭിക്കും. "രോഗം സ്ഥിരീകരിച്ച തൊഴിലാളികളെ മുകൈനിസ്സിലുള്ള ക്വാറന്‍ടൈന്‍ സെന്‍ററിലേക്ക് മാറ്റും. അവര്‍ക്ക് വേണ്ട ഭക്ഷണവും ചികിത്സയും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്‍കും," മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

"ഐസോലേഷനിലും ക്വാറന്‍ടൈന്‍ സെന്‍ററിലും കഴിയുന്ന തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റു അലവന്‍സുകളും ലഭിക്കും. അവര്‍ക്ക് സിക്ക് ലീവിന് അര്‍ഹതയില്ലെങ്കിലും ശമ്പളം ലഭിക്കും," മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങളില്‍ വിശദീകരിച്ചു.

അതേസമയം ക്വാറന്‍ടൈന്‍ പാലിക്കേണ്ട ആളുകള്‍ നിയമം ലംഘിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചു. ഇതിനായി ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ച ഹോട്ട്ലൈനിലേക്ക് ഒരാഴ്ച്ചക്കകം പരാതികളുമായി 5,598 കാളുകളാണ് വന്നത്. ക്വാറന്‍ടൈന്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ 44579999 എന്ന നമ്പറില്‍ വിളിച്ചറിയിക്കാന്‍ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഒരാഴ്ച്ചക്കുള്ളില്‍ 5,598 കാളുകള്‍ ലഭിച്ചു എന്നത് നിരവധി പേര്‍ ക്വാറന്‍ടൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. നിരവധി ഖത്തര്‍ പൗരന്മാരെ ഇത്തരം നിയമ ലംഘനത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.

Comments


Page 1 of 0