// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  28, 2020   Saturday   09:38:28pm

news



whatsapp

ദോഹ: ഖത്തറില്‍ കോവിഡ്‌ ബാധിച്ച് 57 കാരനായ ബംഗ്ലാദേശി പൗരന്‍ മരിച്ചു. രാജ്യത്തെ ആദ്യത്തെ കോവിഡ്‌ മരണമാണ് ഇന്ന് രേഖപ്പെടുത്തിയത്. മരണപ്പെട്ട വ്യക്തിക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടുകൂടി വൈറസ്‌ ബാധിതരുടെ എണ്ണം രാജ്യത്ത് 590 ആയി.

മാര്‍ച്ച്‌ 16 നാണ് മരണപ്പെട്ടയാള്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചത്. ഉടനെത്തനെ അദ്ദേഹത്തെ ഐ.സി.യൂ. വിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രണ്ട് പേര്‍ക്ക് കൂടി അസുഖം സുഖപ്പെട്ടു. മൊത്തം 14,845 പേരില്‍ കൊറോണ ടെസ്റ്റ്‌ നടത്തി.

രാജ്യത്ത് കോവിഡ്‌ ബാധിച്ചവരില്‍ ഭൂരിഭാഗവും 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണ്. അതേസമയം മരണപ്പെടുന്നവരില്‍ കൂടുതലും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവരാണ്.

"കൊറോണ വ്യാപനം തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നാലാഴ്ച നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ പുതിയ കേസുകളില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കും," ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

Comments


Page 1 of 0