ഖത്തറിലെ ഉം സലാലില്‍ 18,000 ബെഡുകളുള്ള ക്വാരന്‍ടൈന്‍ സെന്റര്‍

ഈയുഗം ന്യൂസ് ബ്യൂറോ     March  25, 2020   Wednesday   01:47:35pm

news
ദോഹ: ഖത്തറിലെ ഉം സലാലില്‍ 18,000 ബെഡുകളുള്ള ക്വാരന്‍ടൈന്‍ സെന്റര്‍ തയ്യാറാകുന്നു. 32 ബില്‍ഡിങ്ങുകളിലായി തയ്യാറാക്കുന്ന സെന്‍റര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

സെന്ററില്‍ ഇപ്പോള്‍ 4,000 ബെഡുകള്‍ തയ്യാറായെന്നും അടുത്തയാഴ്ച 4,000 ബെഡുകള്‍ കൂടി തയ്യാറാകുമെന്നും അധികൃതര്‍ അറിയിച്ചു. വൈഫൈ അടക്കം എല്ലാ വിധ സൗകര്യങ്ങളും അടങ്ങുന്നതാണ് ക്വാരന്‍ടൈന്‍ സെന്റര്‍.

ആരോഗ്യ മന്ത്രി ഡോ: ഹനാന്‍ മുഹമ്മദ്‌ അല്‍ കുവാരിയും മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സുബയിയും ഇന്ന് സെന്റര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.

അതേസമയം കൊറോണ വൈറസ്‌ വ്യാപനം തടയാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും 35,000 പേര്‍ വളണ്ടിയര്‍മാരാകാന്‍ സന്നദ്ധത അറിയിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മന്റ്‌ അറിയിച്ചു. ഇന്ഡസ്ട്രിയല്‍ ഏരിയയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം അടക്കം എല്ലാവിധ സാധനങ്ങളും എത്തിച്ചുകൊടുക്കുന്നുണ്ട്. രാജ്യത്തെ എല്ലാവര്‍ക്കും ഏറ്റവും മികച്ച സേവനവും ചികിത്സയും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‌ഷ്യം.


  

Sort by