ഖത്തറില്‍ 25 പേര്‍ക്ക് കൂടി കോവിഡ്‌; രോഗബാധിതരുടെ എണ്ണം 526 ആയി

ഈയുഗം ന്യൂസ് ബ്യൂറോ     March  24, 2020   Tuesday   09:44:00pm

news
ദോഹ: ഖത്തറില്‍ 25 പേര്‍ക്ക് കൂടി കോവിഡ്‌ 19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടുകൂടി രാജ്യത്ത് കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 526 ആയി. നാല് പേരുടെ കൂടി രോഗം സുഖപ്പെട്ടു. ഇതുവരെ 11,531 പേരില്‍ കൊറോണ ടെസ്റ്റ്‌ നടത്തി.

നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും വിദേശത്ത് നിന്ന് വന്നവരുമാണ് പുതുതായി രോഗം ബാധിച്ച 25 പേരും. രോഗം ബാധിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഖത്തറില്‍ ഇതുവരെ കോവിഡ്‌ മൂലം ആരും മരണപ്പെട്ടിട്ടില്ല.

ഇപ്പോള്‍ ഉണ്ടായ ആരോഗ്യ പ്രതിസന്ധി തരണം ചെയ്യാന്‍ ഖത്തര്‍ പൂര്‍ണമായും സജ്ജമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെതന്നെ ഏറ്റവും നല്ല ഹെല്‍ത്ത്‌ കെയര്‍ സിസ്റ്റം രാജ്യത്തുണ്ട് എന്ന് മാത്രമല്ല ആവശ്യത്തിന് ഡോക്ടര്‍മാരുമുണ്ട്.

10,000 ആളുകള്‍ക്ക് 77.4 ഡോക്ടര്‍മാര്‍ എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ ഡോക്ടര്‍-ജനസംഖ്യ ശരാശരി. അതായത് 1,000 ആളുകള്‍ക്ക് 7.74 ഡോക്ടര്‍മാര്‍. ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. വളരെ ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്രയും ശരാശരിയുള്ളത്.


Sort by