യൂ.എന്‍ ഏജന്‍സിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കി ഷെയ്ഖ്‌ താനി

ഈയുഗം ന്യൂസ് ബ്യൂറോ     March  24, 2020   Tuesday   02:04:50pm

news
ദോഹ: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അഭയാര്‍ഥി സംഘടനയായ യൂ.എന്‍.എച്ച്.സി.ആറിന്റെ (UNHCR) ചരിത്രത്തില്‍ ഏറ്റവും വലിയ വ്യക്തിഗത സംഭാവന നല്‍കി താനി ബിന്‍ അബ്ദുള്ള ബിന്‍ താനി അല്‍ താനി മാതൃകയായി.

43 മില്ല്യന്‍ അമേരിക്കന്‍ ഡോളറാണ് യൂ.എന്‍.എച്ച്.സി.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി താനി ബിന്‍ അബ്ദുള്ള അല്‍ താനി സംഭാവന നല്‍കിയത്.

യൂ.എന്‍ ഏജന്‍സിയുടെ ചരിത്രത്തില്‍ ഒരു വ്യക്തി നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണിതെന്നും യുദ്ധം, ആഭ്യന്തര സംഘര്‍ഷം, പ്രകൃതി ദുരന്തം എന്നിവ മൂലം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ദശലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും യൂ.എന്‍.എച്ച്.സി.ആര്‍ അറിയിച്ചു. യെമന്‍, ലെബനന്‍, ബംഗ്ലാദേശ്, ചാഡ്‌ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ഈ ഫണ്ട്‌ ഉപയോഗിക്കും.

ലോകത്ത് തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് താനി ബിന്‍ അബ്ദുള്ള ബിന്‍ താനി അല്‍ താനി ഹുമാനിടേറിയന്‍ ഫണ്ട്‌.


   What a timely piece today! Thank you so much for such a fantastic post. I saw your publications earlier, but this one I consider on of the the best, same as this one https://americansforthemilitary.com/applying-management-functions-in-managing-life-essay/. How can you find so many details? I like the way you organize everything, as it is truly easy to read. All in all, I can recommend this article to everyone who's interested in that subject.

   Masha Allah great 😍

   great

Sort by