// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  24, 2020   Tuesday   01:10:35pm

news



whatsapp

ദോഹ: കൊറോണ വൈറസ്‌ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രിന്‍റിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദി പെനിന്‍സുല പത്രം അറിയിച്ചു. ഇന്ന് മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പത്രം അച്ചടിക്കുകയില്ല.

വായനക്കാരുടെയും പത്രം വിതരണം ചെയ്യുന്ന ജീവനക്കാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞു.

പത്രത്തിന്‍റെ പി.ഡി.എഫ് രൂപം വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.

അതേസമയം വായനക്കാര്‍ക്കുള്ള സേവനങ്ങളില്‍ മാറ്റം വരുത്തുന്നതായി ഖത്തര്‍ ട്രിബ്യൂണും അറിയിച്ചു. "ഇന്ന് മുതല്‍ (മാര്‍ച്ച്‌ 24) ഒരു പുതിയ സേവനമായി, ഖത്തര്‍ ട്രിബ്യൂണിന്‍റെ പി.ഡി.എഫ് ഫോര്‍മാറ്റ്‌ അത് തയ്യാറായ ഉടനെ വായനക്കാര്‍ക്ക് അയക്കും," ഖത്തര്‍ ട്രിബ്യൂണ്‍ അറിയിച്ചു. ഇതുവരെ രാവിലെ മാത്രമാണ് പി.ഡി.എഫ് ലഭ്യമാക്കിയിരുന്നത്. ഇനിമുതല്‍ രാത്രി തന്നെ ലഭ്യമാകും.

കൊറോണ വൈറസ്‌ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് വായനക്കാരുടെ എണ്ണത്തില്‍ ഖത്തര്‍ ട്രിബ്യൂണ്‍ പത്രത്തിനുണ്ടായത്.