// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  23, 2020   Monday   01:44:13pm

news



whatsapp

ദോഹ: ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് തടയാന്‍ പോലീസ് പട്രോളിംഗ് തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചതായും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാഷണല്‍ കമാന്‍ഡ് സെന്‍റെര്‍ ഡയറക്ടര്‍ കേര്‍ണെല്‍ ഹസ്സന്‍ മുഹമ്മദ് അല്‍ കുവാരി അറിയിച്ചു.

വീട്ടിലുള്ള മജ്ലിസും ഒഴിവാക്കണമെന്ന് ഹസ്സന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. "എല്ലാ സഹോദരന്മാരും വീട്ടിലുള്ള മജ്ലിസുകളും റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ഏതു ആവശ്യത്തിനായാലും."

അതേസമയം ഹോം ക്വാരണ്ടയ്ന്‍ നിയമം ലംഘിച്ചതിന് 14 ഖത്തര്‍ പൗരന്മാരെ കൂടി അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഒമ്പത് ഖത്തറി പൌരന്മാര്‍ക്കെതിരെ കേസെടുത്തിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് അവര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനാണ് കേസ്. അറസ്റ്റ് ചെയ്ത വ്യക്തികളുടെ പേരുവിവരവും പ്രസിദ്ധപ്പെടുത്തി.

അതേസമയം കാറുകളില്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കാറില്‍ ഒരാളെ മാത്രമേ അനുവദിക്കൂ എന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഖത്തറില്‍ ഇന്നലെ പതിമൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ ഖത്തറികളാണ്. ഇതോടുകൂടി രോഗബാധിതരുടെ എണ്ണം രാജ്യത്ത് 494 ആയി.

Comments


Page 1 of 0