// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  21, 2020   Saturday   06:55:44pm

news



whatsapp

ദോഹ: കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗവണ്മെന്റ് ആശുപത്രികളെ സഹായിക്കാന്‍ രാജ്യത്തെ എല്ലാ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും തയ്യാറായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി

. രാജ്യത്തെ ഡെന്റല്‍ ക്ലിനിക്കുകള്‍ ഇനി എമര്‍ജന്‍സി കേസുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം ഇന്ന് നിര്‍ദേശം നല്‍കി.

ഖത്തറിലെ ആരോഗ്യമേഖല മുഴുവന്‍ ഇപ്പോള്‍ കോവിഡ്‌ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ്. നാളെ മുതല്‍ ഹാര്‍ട്ട്‌ ഹോസ്പിറ്റലില്‍ എമര്‍ജന്‍സിയല്ലാത്ത രോഗികളെ സ്വീകരിക്കില്ല എന്ന് എച്ച്.എം.സി വ്യക്തമാക്കി.

"നടന്നു വരുന്ന ഒരു രോഗിയേയും സ്വീകരിക്കില്ല," എച്ച്.എം.സി വ്യക്തമാക്കി. അത്യാവശ്യ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് പ്രൈമറി ഹെല്‍ത്ത്‌ സെന്‍ററുകളെ സമീപിക്കാം.

ഖത്തറില്‍ 460 പേര്‍ക്കാണ് കോവിഡ്‌ രോഗം ഇതുവരെ സ്ഥിരീകരിച്ചത്.

Comments


Page 1 of 0