// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  20, 2020   Friday   05:46:46pm

news



whatsapp

ദോഹ: കൊറോണ വൈറസ്‌ മൂലം ഭക്ഷ്യമേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധി ഒഴിവാക്കാനും വിലക്കയറ്റം, പൂഴ്ത്തിവപ്പ് എന്നിവ തടയാനും കര്‍ശന നടപടികളുമായി വാണിജ്യ മന്ത്രാലയം.

രാജ്യത്ത് വില്‍ക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം എന്നിവയുടെ പരമാവധി വില നിശ്ചയിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയം നിശ്ചയിച്ച വിലക്ക് മാത്രമേ ഇവ വില്‍ക്കാന്‍ പാടുള്ളുവെന്നും നിയമം ലംഘിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അവശ്യസാധനങ്ങളുടെ വില ക്രമേണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവണ്മെനടിന്റെ തീരുമാനം.

സാധനങ്ങളുടെ വില നിശ്ചയിച്ചുകൊണ്ട് മന്ത്രാലയം വിലവിവരപ്പട്ടിക പുറത്തിറക്കി. മാര്‍ച്ച്‌ 31 വരെ ഇത് ബാധകമായിരിക്കും. ആവശ്യമെങ്കില്‍ നീട്ടും. അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 16001 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാം.

ഖത്തറില്‍ ഇന്നലെ എട്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ്‌ സ്ഥിരീകരിച്ചിരുന്നു. ഇതോടുകൂടി കോവിഡ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 460 ആയി. ആറു പേരുടെ രോഗം സുഖപ്പെട്ടു.

Comments


Page 1 of 0