ഈയുഗം ന്യൂസ് ബ്യൂറോ
March  19, 2020   Thursday   05:43:01pm

newswhatsapp

ദോഹ: ഒരു കൂട്ടം കലാസാംസ്കാരിക കായികപ്രതിഭകൾ ഒത്തു ചേര്‍ന്ന് തിരുമുറ്റം ഖത്തറിന് പുതിയരൂപം നൽകി. സൈനുദീൻ വണേരിയുടെ നേതൃത്വത്തിൽ ചേര്‍ന്ന കൂട്ടായ്മയുടെ ആലോചനായോഗത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം സുഹൃത്തുകൾ പങ്കെടുത്തു.

പ്രവർത്തന പാരമ്പര്യത്തെ കുറിച്ച് സൈനുദിൻ വിശദമായി സംസാരിക്കുകയും സംഘടനയുടെ ഭരണ ചുമതല പുതുതായി രൂപംകൊണ്ട പതിനൊന്നംഗ കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.

പുതിയ ഭാരവാഹികൾ (മാനേജിങ് കമ്മിറ്റി) ഇവരാണ്: പ്രസിഡന്റ് - ബാലാജി (ഖത്തർ സ്റ്റോറീസ് - ഏഷ്യാനെറ്റ്ന്യൂസ് ), വൈസ് പ്രസിഡന്റ് - ഫയാസ് ബോഡി വൺ, ജനറൽ സെക്കട്ടറി - അൻവർ, ജോയിന്റ് സെക്കട്ടറി - മഞ്ജു മനോജ്, ട്രഷറർ - മസൂദ്, സന്തോഷ് കുറുപ്പ് (ഹെഡ് ഓഫ് ആർട്സ് & കൾച്ചറൽ), അൻസീർ (ഹെഡ് ഓഫ് സ്പോർട്സ് & ഗെയിംസ് ), മന്മഥൻ മമ്പള്ളി- (ഹെഡ് ഓഫ് മീഡിയ & പബ്ലിസിറ്റി ), നഹാസ് (ഹെഡ് ഓഫ് പ്രോഗ്രാം കോ ഓർഡിനേഷൻ ), അനീഷ് (ഹെഡ് ഓഫ് സ്‌പോൺസർഷിപ് & മാർക്കറ്റിംഗ് ), അപർണ (ഹെഡ് ഓഫ് ലേഡീസ് വിങ് ), മഹ്‌റൂഫ് (ഹെഡ് ഓഫ് അഗ്രികൾച്ചർ വിങ്), എക്സിക്യൂട്ടീവ് മെംബേർസ്: ബിജു നായർ, ദേവാനന്ദ് , റാസി, അലൻ ഫവാസ്, സജിത്ത് ഹംസ, ജാഫർ, ആശിഷ് നമ്പ്യാർ.

ഉപദേശക സമിതി അംഗങ്ങള്‍: നൗഷാദ് (ചെയർപേഴ്സൺ) ,നിഷാദ്, മുരളീധരൻ, അഡ്വ. ഹണി മോൾ.

Comments


Page 1 of 0