അനാവശ്യമായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടരുതെന്ന് വീണ്ടും അധികൃതര്‍

ഈയുഗം ന്യൂസ് ബ്യൂറോ     March  18, 2020   Wednesday   01:58:43pm

news
ദോഹ: എത് അടിയന്തിര ഘട്ടവും അതിജീവിക്കാനാവശ്യമായ ഭക്ഷണ ശേഖരം ഖത്തറിലുണ്ടെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു.

ഗവണ്മെന്റ് നേരത്തെ തയ്യാറാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷ നയം 2019-23 അനുസരിച്ച് ആവശ്യത്തിന് കരുതല്‍ ശേഖരമുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള സംവിധാനമുണ്ടെന്നും ഗവണ്മെന്റ് അറിയിച്ചു. രാജ്യത്തെ എല്ലാ നിവാസികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക്‌ ഗവണ്മെന്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.

മാത്രമല്ല രാജ്യത്ത് ലഭ്യമാകുന്ന സാധനങ്ങളുടെ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്താനും വില നിയന്ത്രിക്കാനും സംവിധാനമുണ്ട്. .

ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, മറ്റു സാധനങ്ങള്‍ എന്നിവയുടെ പൂഴ്ത്തിവെപ്പ്, അമിതമായ വിലക്കയറ്റം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഗവണ്മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇസ്പെക്ടര്‍മാര്‍ പരിശോധന നടത്തുന്നുണ്ടെന്നും ചിലര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ വിതരണക്കാര്‍ക്കും കമ്പനികള്‍ക്കും കച്ചവടക്കാര്‍ക്കും വ്യക്തികള്‍ക്കും ഗവണ്മെന്റ് മുന്നറിയിപ്പ് നല്‍കി..

അനാവശ്യമായി അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടരുതെന്ന് ഗവണ്മെന്റ് വീണ്ടും മുന്നറിയിപ്പ് നല്‍കി. പാല്‍, തൈര്, മറ്റു ക്ഷീരോത്പന്നങ്ങള്‍, പൌള്‍ട്രി ഉത്പന്നങ്ങള്‍ എന്നിവ ആവശ്യത്തിലധികം രാജ്യത്ത് ഇപ്പോള്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.


Sort by