// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  17, 2020   Tuesday   11:49:21pm

news



whatsapp

ദോഹ: കോവിഡ്‌ വ്യാപനം തടയാന്‍ രാജ്യത്തെ ഷോപ്പിംഗ്‌ സെന്‍റ് റുകളിലെയും കമ്മേര്‍ഷ്യല്‍ കോമ്പ്ലെക്സുകളിലേയും ഫാര്‍മസികളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്ന കടകള്‍ ഒഴികെ ബാങ്ക് ബ്രാഞ്ചുകള്‍ അടക്കം മറ്റെല്ലാ റീട്ടയില്‍ കടകളും അടക്കാന്‍ അധികാരികള്‍ ഉത്തരവിട്ടതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

അതേസമയം ഷോപ്പിംഗ്‌ സെന്‍ററുകള്‍ക്ക് പുറത്തുള്ള ഫാര്‍മസികളും സൂപ്പര്‍ മാര്‍ക്കറ്റുകളും അല്ലാത്ത കടകള്‍ അടച്ചിടണമോ എന്ന് റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നില്ല. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിടും.

സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവായ ലുലുവ ബിന്‍ത് റാഷിദ് അല്‍ ഖാതിറിനെ ഉദ്ധരിച്ചാണ് ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ നല്‍കിയത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡുകള്‍ അടച്ചത് മൂലം ബുദ്ധിമുട്ടിലായ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുമെന്നും ലുലുവ അല്‍ ഖാതിര്‍ പറഞ്ഞു. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ എന്നും പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണമെന്നും ലുലുവ അല്‍ ഖാതിര്‍ പറഞ്ഞു.

ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടുകൂടി കോവിഡ്‌ ബാധിതരുടെ എണ്ണം 442 ആയി. ഇന്ന് സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുള്ളവരാണ്. ഒരാള്‍ ഹൌസ് ഡ്രൈവര്‍ ആണ്.

Comments


Page 1 of 0