48 മണിക്കൂറിനുള്ളില്‍ പുതിയ ബ്രാഞ്ച് തുറന്ന് അല്‍ മീര

ഈയുഗം ന്യൂസ് ബ്യൂറോ     March  17, 2020   Tuesday   07:21:48pm

news
ദോഹ: കൊറോണ വൈറസ്‌ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാന്‍ രാജ്യം സജ്ജമാണെന്ന് തെളിയിച്ചുകൊണ്ട്‌ അല്‍ മീര 48 മണിക്കൂറിനുള്ളില്‍ പുതിയ ബ്രാഞ്ച് തുറന്നു.

അല്‍ മുകയ്നിസില്‍ ആണ് പുതിയ താല്‍ക്കാലിക ബ്രാഞ്ച് തുറന്നത്. എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുന്ന ബ്രാഞ്ച് പ്രദേശത്തെ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്പെടും.

"ജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ബ്രാഞ്ചുകളും വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല ഖത്തറിലെ ഓരോ വ്യക്തിക്കും ആവശ്യമായ ഭക്ഷണം, ക്ലീനിംഗ് സാധനങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും," അല്‍ മീര സീ.ഇ.ഓ യൂസുഫ് അലി അല്‍ ഒബൈദാന്‍ പറഞ്ഞു.

രാജ്യം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അവശ്യസാധനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അല്‍ മീര കമ്പനി വക്താക്കള്‍ പറഞ്ഞു.

അതേസമയം വൈറസ്‌ വ്യാപനം തടയാന്‍ രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചു.


Sort by