// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  12, 2020   Thursday   11:23:59pm

news



whatsapp

ദോഹ: കൊറോണ വൈറസ്‌ മൂലം ഖത്തറിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞാലും രാജ്യത്തേക്ക് തിര്ച്ചുവരാമെന്ന് ഖത്തര്‍ ഗവണ്മെന്റ് അറിയിച്ചു. നാട്ടിലുള്ള പലരുടെയും വിസ കാലാവധി തീരുന്നതായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഗവണ്മെനടിന്‍റെ വിശദീകരണം.

വ്യാഴാഴ്ച ദോഹയില്‍ നടന്ന ഒരു യോഗത്തില്‍ തൊഴില്‍-സമൂഹ്യകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഇതുസംബന്ധമായ പ്രഖ്യാപനം നടത്തിയതായി ഖത്തര്‍ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസിച്ചവര്‍ക്കും തിരിച്ചു വരാം.

ഖത്തറില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. പതിനാല് രാജ്യങ്ങല്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments


Page 1 of 0