// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  11, 2020   Wednesday   07:43:40pm

news



whatsapp

ദോഹ: ഖത്തറില്‍ 238 പേര്‍ക്ക് കൂടി കൊറോണ വൈറസ്‌ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടുകൂടി കൊറോണ വൈറസ്‌ രോഗം ബാധി ച്ചവരുടെ എണ്ണം 262 ആയി. പുതുതായി രോഗം ബാധിച്ച എല്ലാവരും പ്രവാസികളാണ്.

കഴിഞ്ഞ ഞായറാഴ്ച രോഗം ബാധിച്ചതായി സ്ഥിരീകരിച്ച മൂന്ന് പ്രവാസികളില്‍ നിന്നാണ് 238 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചത്. ഇവരെല്ലാവരും രോഗബാധിതരുടെ കൂടെ താമസിച്ചവരാണ്.

പുതുതായി രോഗം ബാധിച്ച എല്ലാവരും നിരീക്ഷണതിലുള്ളവരാണെന്നും ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാകുന്നതിന് മുമ്പ് ഐസോലേഷനിലാക്കിയെന്നും മന്ത്രാലയം അറിയിച്ചു.

238 പേര്‍ക്ക് രോഗം ബാധിച്ചു എന്ന വിവരം ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാനായില്ല. ഖത്തര്‍ ന്യൂസ്‌ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ വെബ്സൈറ്റുകള്‍ അഭൂതപൂര്‍വമായ ട്രാഫിക് മൂലം സ്ലോ ആയി.

Comments


Page 1 of 0