ഈയുഗം ന്യൂസ് ബ്യൂറോ
March  04, 2020   Wednesday   08:09:27pm

newswhatsapp

ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടയ്മയായ തൃശൂർ ജില്ലാ സൗഹൃദവേദി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചു “രക്തദാനം മഹാദാനം” എന്നപേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഹമദ്‌ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് കൊണ്ട് എല്ലാ വർഷവും നടത്തി വരാറുള്ള  രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച ഹമദ്‌ മെഡിക്കൽ സിറ്റിയിലുള്ള ബൈത് അൽ ദിയാഫാഹ് ഹാളിലാണ് സംഘടിപ്പിക്കപ്പെട്ടത്. വേദി നടത്തിയ ഇരുപതാമത്തെ രക്ത ദാന ക്യാമ്പായിരുന്നു ഇത്.

ക്യാമ്പിൽ രജിസ്റ്റർചെയ്ത എണ്ണൂറോളം രക്തധാതാക്കളിൽ അഞ്ഞൂറ്റി പതിനഞ്ചു പേരുടെ രക്തം ദാനം ചെയ്യാൻ കഴിഞ്ഞതിലൂടെ ദോഹയുടെ രക്തദാന ക്യാമ്പുകളിൽ പുതിയൊരു ചരിത്രം രചിക്കാൻ തൃശ്ശൂർ ജില്ലാ സൗഹൃദവേദിക്ക് കഴിഞ്ഞു.

രെജിസ്ട്രേഷനിൽ ഉണ്ടായിരുന്ന വൻ വർദ്ധനവ് കണക്കിലെടുത്ത് കൊണ്ട് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 20 പേരിൽ നിന്നും  ഒരേ സമയം രക്തമെടുക്കാവുന്ന സംവിധാനത്തോടെ ക്യാമ്പ് തുടങ്ങി വെച്ചിട്ടും, രാവിലെ 8 മുതൽ ആരംഭിച്ച ക്യാമ്പ്  വൈകുന്നേരം 6 മണിവരേയും  നീണ്ടു നിന്നു.

ഇന്ത്യൻ എംബസ്സി സെക്കന്റ്‌ സെക്രട്ടറി ഡോ: സോനാ സോമൻ ക്യാമ്പിന്റെ ഔദ്യാഗിക ഉത്ഘാടനം നിർവഹിച്ചു, വേദി ഒന്നാം വൈസ്  പ്രസിഡന്റ് മുഹമ്മദ്‌ മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ.സി.സി പ്രസിഡണ്ട് മണി കണ്ടൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ബാബുരാജ്, വ്യാവസായിക പ്രമുഖരും വേദി അംഗങ്ങളുമായ വി എസ് നാരായണൻ,  റോണി പോൾ എന്നിവരും വേദിയുടെ മുതിർന്ന നേതാക്കളായ പി. മുഹ്സിൻ,  എ.കെ. നസീർ, പി. കെ. ഇസ്മായിൽ, സി. എം. സുരേഷ്,  കെ.എം. എസ് ഹമീദ് എന്നിവരും ആശംസകൾ നേർന്നു.

സെക്രട്ടറി അഷറഫ് മാനംകണ്ടത്ത് യോഗത്തിന് സ്വാഗതം ആശ്വസിക്കുകയും രക്തദാന ക്യാമ്പിന്റെ മുഖ്യ കോർഡിനേറ്റർ പ്രമോദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  

മുഹമ്മദ്‌ ആരിഫ്,  സജീഷ്  തിലകൻ എന്നിവർ ക്യാമ്പിന്റെ സഹ കോ-ഓർഡിനേറ്റർമാരായിരുന്നു. ഏപ്രിൽ 3 ന് തൃശ്ശൂർ ജില്ലാ സൗഹൃദവേദി അൽഖോർ സെക്ടർ വേദിയുടെ  21 മത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും

news

Comments


Page 1 of 0