// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  15, 2020   Saturday   01:13:51pm

news



whatsapp

ദോഹ: സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുങ്ങിക്കപ്പലും വിമാനവാഹിനിയും കരസ്ഥമാക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നു. ഇത് രണ്ടും കരസ്ഥമാക്കുന്ന ആദ്യത്തെ ഗള്‍ഫ്‌ രാജ്യം ഖത്തറായിരിക്കുമെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

"മുങ്ങിക്കപ്പല്‍ വാങ്ങുന്ന ആദ്യത്തെ ഗള്‍ഫ്‌ രാജ്യം ഖത്തര്‍ ആയിരിക്കും. ഇതിനായുള്ള കരാറില്‍ ഖത്തറും ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ഫിന്‍കാന്ടിയറിയും ഒപ്പുവച്ചു. യൂ.എ.ഇ നാവികസേനക്ക് ഫിന്‍കാന്ടിയറി യുദ്ധക്കപ്പല്‍ നല്‍കുന്നുണ്ട്. പക്ഷേ ഒരു ഗള്‍ഫ്‌ രാജ്യത്തിന് മുങ്ങിക്കപ്പല്‍ നല്‍കുന്നത് ഇതാദ്യമായാണ്. മേഖലയിലെ നാവിക ശക്തിയായി വളരാന്‍ ഖത്തറിനെ ഇത് സഹായിക്കും," അമേരിക്കന്‍ മാഗസിന്‍ ആയ ഫോര്‍ബ്സ് റിപ്പോര്‍ട്ട്‌ ചെയ്തു.

2017 ല്‍ ഖത്തര്‍ ഇറ്റലിയുമായി ഒപ്പിട്ട അഞ്ചു ബില്ല്യന്‍ യൂറോ കരാറിന്‍റെ ഭാഗമായിരിക്കാം ഈ മുങ്ങിക്കപ്പല്‍. നാല് യുദ്ധക്കപ്പലുകളും രണ്ടു പെട്രോള്‍ ബോട്ടുകളും ഒരു വിമാനവാഹിനിയും അടങ്ങുന്നതാണ് ഈ കരാര്‍ എന്ന് ഫോര്‍ബസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റ്‌ മോണിടറും റിപ്പോര്‍ട്ട്‌ ചെയ്തു.

ഇപ്പോള്‍ അറേബ്യന്‍ ഗള്‍ഫില്‍ ഇറാന് മാത്രമാണ് മുങ്ങിക്കപ്പല്‍ ഉള്ളത്. അതേസമയം അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മുങ്ങിക്കപ്പലുകള്‍ മേഖല സന്ദര്‍ശിക്കാറുണ്ട്. മുങ്ങിക്കപ്പലുകള്‍ വാങ്ങാന്‍ സൗദിയും യൂ.എ.ഇ യും മുമ്പ് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

അത്യാധുനിക യുദ്ധക്കപ്പല്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍കാന്ടിയറി.

Comments


Page 1 of 0