// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  02, 2020   Sunday   08:29:06pm

news



whatsapp

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്‌ ബാധിച്ചതായി സംശയിക്കപ്പെട്ടിരുന്ന 25 പേരില്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

23 പേരുടെ പരിശോധനാ ഫലം നേരത്തെ പുറത്തുവന്നതായും രണ്ട് പേര്‍ നിരീക്ഷണത്തിലായിരുന്നെന്നും അവര്‍ക്കും രാഗമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും മന്ത്രാലയം പറഞ്ഞു.

"കൊറോണ വൈറസ്‌ ചൈനയില്‍ പടരുന്നതായി ലോകാരോഗ്യ സംഘടന ജനുവരി ഒമ്പതിന് മുന്നറിയിപ്പ് നല്‍കിയത് മുതല്‍ മന്ത്രാലയം എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കുകയും പ്രത്യേകം ക്ലിനിക് സ്ഥാപിക്കുകയും ചെയ്തു.

മാത്രമല്ല ആരോഗ്യ മേഖലയിലുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു," എച്ച്.എം.സിയിലെ ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് വരുന്ന പനി ബാധിച്ച എല്ലാവരെയും പരോശോധന നടത്തി 24 മണിക്കൂറിനുള്ളില്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യും, അദ്ദേഹം പറഞ്ഞു. അതേസമയം കൊറോണ വൈറസ്‌ നേരിടാന്‍ ചൈനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ നല്‍കുമെന്ന് ഖത്തറിലെ ചൈനീസ് അംബാസിഡര്‍ സൊ ജിയാന്‍ പറഞ്ഞു.

ചൈനയില്‍ മാസ്കുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ മാസ്കുകളും കയ്യുറകളും ഖത്തര്‍ നല്‍കും.

Comments


Page 1 of 0