ഞായറാഴ്ച മുതല്‍ ശക്തമായ തണുപ്പിന് സാധ്യത: കാലാവസ്ഥ കേന്ദ്രം

ഈയുഗം ന്യൂസ് ബ്യൂറോ     January  22, 2020   Wednesday   07:46:28pm

newswhatsapp

ദോഹ: ഞായറാഴ്ച മുതല്‍ ഏതാനും ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റും ഉയര്‍ന്ന മര്‍ദ്ദവുമാണ് കാലാവസ്ഥ മാറ്റത്തിന് കാരണം.

പരമാവധി ചൂട് 14 മുതല്‍ 17 ഡിഗ്രി സെല്‍സിയസ് വരെ കുറയാന്‍ സാധ്യതയുണ്ട്. കുറഞ്ഞ ചൂട് (തണുപ്പ്) അഞ്ചു മുതല്‍ 12 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ കാറ്റടിക്കുന്നത് മൂലം യഥാര്‍ത്ഥ താപനിലയെക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ദോഹയില്‍ 12 ഡിഗ്രി വരെ താഴാനാണ് സാധ്യത.

ജനുവരി മാസം ദോഹയില്‍ അനുഭവപ്പെട്ട ശരാശരി തണുപ്പ് 13.5 ഡിഗ്രിയായിരുന്നു. ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പ് ജനുവരി 14 ന് അബു സംറയിലായിരുന്നു - 5.6 ഡിഗ്രി സെല്‍സിയസ്.

വ്യാഴാഴ്ച മുതല്‍ അങ്ങിങ്ങായി മഴ പെയ്യാനും സാധ്യതയുണ്ട്. മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്ന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു..


Sort by