2019 ല്‍ പേള്‍ ഖത്തറില്‍ എത്തിയത് ഒന്നരക്കോടി വാഹനങ്ങള്‍

ഈയുഗം ന്യൂസ് ബ്യൂറോ     January  21, 2020   Tuesday   08:04:34pm

newswhatsapp

ദോഹ: കഴിഞ്ഞ വര്‍ഷം (2019 ല്‍) പേള്‍ ഖത്തറില്‍ ഒന്നരക്കോടി വാഹനങ്ങള്‍ പ്രവേശിച്ചതായി പേള്‍ ഖത്തര്‍ ഉടമസ്ഥരായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. 2018 മായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം വര്‍ധനവും 2017 മായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വര്‍ധനവുമാണിത്.

പേള്‍ ഖത്തറിന്‍റെ പ്രവേശന കവാടത്തിനടുത്ത് സ്ഥാപിച്ച പ്രത്യേക ഉപകരണത്തിന്‍റെ സഹായത്തോടെയാണ് വാഹനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം ഏകദേശം 40,000 വാഹനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ 89,000 വാഹനങ്ങളും പ്രവേശിച്ചു. സന്ദര്‍ശകരുടെയും താമസക്കാരുടെയും ജീവനക്കാരുടെയും ടൂറിസ്റ്റുകളുടെയും വാഹനങ്ങള്‍ ഇതില്‍ പെടും.

സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്‌ മൂലം പേള്‍ ഖത്തറിലെ കച്ചവട സ്ഥാപനങ്ങളില്‍ ബിസിനസ്‌ വര്‍ധിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.

33,000 പേര്‍ ഇപ്പോള്‍ പേള്‍ ഖത്തറില്‍ താമസിക്കുന്നുണ്ട്. അടുത്ത മാസം മൂന്നു പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഇവിടെ തുറക്കും.


Sort by