തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കാന്‍ ആലോചന

ഈയുഗം ന്യൂസ് ബ്യൂറോ     January  20, 2020   Monday   08:17:52pm

newswhatsapp

ദോഹ: രാജ്യത്തെ തൊഴില്‍നിയമ പരിഷ്കാരങ്ങളില്‍ മറ്റൊരു സുപ്രധാന ചുവടുവെപ്പുമായി ഖത്തര്‍ ഗവണ്മെന്റ്. തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള കരടു നിയമം ശൂറ കൌണ്‍സില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കരടു നിയമത്തിന്‍റെ വ്യവസ്ഥകള്‍ പ്രകാരം തൊഴില്‍ മന്ത്രാലയത്തിന്‍റെ കീഴില്‍ ഒരു മിനിമം വേജസ് കമ്മിറ്റി രൂപവത്കരിക്കും. കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളും മറ്റു ചുമതലകളും കാബിനെറ്റ്‌ തീരുമാനിക്കും. മിനിമം വേതനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികളെക്കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും.

തൊഴില്‍ ചൂഷണങ്ങള്‍ തടയാനുള്ള സുപ്രധാന മാര്‍ഗമാണ് മിനിമം വേതനം. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ഇത് പ്രയോജനപ്പെടും.

എക്സിറ്റ് പെര്‍മിറ്റ്‌ നിര്‍ത്തലാക്കുക വഴി അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയ ഖത്തറിന് മറ്റൊരു നേട്ടമായിരിക്കും മിനിമം വേതനം നടപ്പിലാക്കുന്ന നിയമ നിര്‍മാണം.


Sort by