// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  20, 2020   Monday   07:49:46pm

news



whatsapp

ദോഹ: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ്സ് തന്‍റെ പ്രത്യേക ഉപദേശകനായി ഡോ: അഹമദ് ബിന്‍ മുഹമ്മദ് അല്‍ മുരൈഖിയെ നിയമിച്ചു. ഖത്തറിനും മുഹമ്മദ് അല്‍ മുരൈഖിക്കും വലിയ നേട്ടമാണ് പുതിയ നിയമനം.

ഐക്യരാഷ്ട്രസഭയും വ്യതസ്ത രാജ്യങ്ങളും സംഘടനകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മറ്റു നിരവധി വിഷയങ്ങളിലും സെക്രട്ടറി ജനറലിനെ ഉപദേശിക്കുകയായിരിക്കും സെക്രട്ടറി ജനറലിന്റെ ഉത്തരവാദിത്തം എന്ന് ദോഹയിലെ ഡോ: അഹമദ് ബിന്‍ മുഹമ്മദ് അല്‍ മുരൈഖിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. മറ്റു നിരവധി സുപ്രധാന ചുമതലകളും പ്രത്യേക ഉപദേഷ്ടാവിനുണ്ട്.

മേഖലയെയും ലോകത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ അല്‍ മുരൈഖിക്ക് സാധിക്കും. നയതന്ത്ര-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ അല്‍ മുരൈഖിക്ക് നിരവധി വര്‍ഷത്തെ പരിചയമുണ്ട്. ഐക്യരാഷ്ട്രസഭയില്‍ നിയമിതനാകുന്നതിന് മുമ്പ് അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Comments


Page 1 of 0