// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  19, 2020   Sunday   07:59:56pm

news



whatsapp

ദോഹ: ലോക കപ്പ് കാണികള്‍ക്കായി ഖത്തറില്‍ 16 ഫ്ലോട്ടിംഗ് ഹോട്ടലുകള്‍ നിര്‍മിക്കും. ഇതിനായുള്ള കരാറില്‍ കതാറ ഹോസ്പിറ്റാലിറ്റിക്ക് കീഴിലുള്ള കതൈഫന്‍ പ്രോജെക്ട്സ് കമ്പനിയും അഡ്മാരെസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഒപ്പുവച്ചു.

കതൈഫന്‍ ദ്വീപിന്‍റെ തീരത്തായിരിക്കും ഒരേ ഡിസൈനിലും വലിപ്പത്തിലുമുള്ള ഹോട്ടലുകള്‍ വെള്ളത്തില്‍ നിര്‍മിക്കുക. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള ഓരോ ഹോട്ടലിലും 101 റൂമുകളും ഒരു റസ്ടാറണ്ടും ഒരു ബാറും ഉണ്ടായിരിക്കും. മൊത്തം കടലില്‍ പൊങ്ങിക്കിടക്കുന്ന 1616 റൂമുകള്‍.

സൌരോര്‍ജ്ജം ഉപയോഗിച്ചായിരിക്കും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുക. ഫിന്‍ലന്‍ഡിലെ സിഗ്ഗെ ആര്‍ക്കിടെക്റ്റ്സ് ആണ് ഹോട്ടലുകള്‍ ഡിസൈന്‍ ചെയ്യുന്നത്.

ലോകത്ത് ഇതാദ്യമായാണ് ഇത്രയും കൂടുതല്‍ ഫ്ലോട്ടിംഗ് ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതെന്ന് അഡ്മാരെസ് കമ്പനി സീ.ഇ.ഓ മൈക്കിള്‍ ഹെഡ്ബര്‍ഗ് പറഞ്ഞു.

ലോക കപ്പിന് ശേഷം നാല് മീറ്റര്‍ താഴ്ചയുള്ള മറ്റേതു സ്ഥലത്തേക്കും ഹോട്ടലുകള്‍ മാറ്റാവുന്നതാണ്. ലോക കപ്പിന്‍റെ ആദ്യത്തെയും അവസാനത്തെയും മത്സരങ്ങള്‍ നടക്കുന്ന ലുസൈല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനടുത്താണ് കതൈഫന്‍ ദ്വീപ്. താമസക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദ്വീപില്‍ നല്‍കും.

Comments


Page 1 of 0