// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  18, 2020   Saturday   12:54:08pm

news



whatsapp

ദോഹ: തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ അമര്‍നിയില്‍ അഞ്ചു പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ഇംഗ്ലീഷിലും അറബിയിലും നല്കിയിട്ടുള്ള സേവനങ്ങള്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഉപകാരപ്പെടും.

ഇപ്പോള്‍ മൊത്തം 33 സേവനങ്ങളാണ് മൊബൈല്‍ ആപ് വഴി നല്‍കുന്നത് -- ഇവയില്‍ 21 എണ്ണം വ്യക്തികള്‍ക്കും 12 സര്‍വിസുകള്‍ കമ്പനികള്‍ക്കും ഉള്ളതാണ്. നിയമം ലംഘിക്കുന്ന റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍, ഗാര്‍ഹിക തൊഴിലാളികളുടെ പരാതികള്‍ എന്നിവ ഇനി ആപ്പ് വഴി നല്‍കാം.

ആപ്പ് ഉപയോഗിക്കാന്‍ എളുപ്പമാണെന്നും ലളിതമായ മൂന്ന് സ്റ്റപ്പിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്നു. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ആപ്പ് ലഭ്യമാണ്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേകം സേവനങ്ങളുണ്ട്.

തൊഴില്‍ പരാതികളുടെ പുരോഗതിയും ആപ്പ് വഴി പരിശോധിക്കാം.

Comments


Page 1 of 0