തണുപ്പ് ഇനിയും കൂടും; മഴക്ക് സാധ്യത

ഈയുഗം ന്യൂസ് ബ്യൂറോ     January  13, 2020   Monday   07:32:02pm

news
ദോഹ: തണുപ്പ് ഇനിയും കൂടുമെന്നും വരും ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

"രാജ്യത്ത് നിലനില്‍ക്കുന്ന ശൈത്യം ഇനിയും തുടരും. തെക്ക് ഭാഗങ്ങളില്‍ താപനില പത്ത് ഡിഗ്രിയില്‍ താഴെപ്പോകാന്‍ സാധ്യതയുണ്ട്. രാത്രിയിലും രാവിലെയും തണുപ്പിന് ശക്തി കൂടും," കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

നാളെ മുതല്‍ ആകാശം കൂടുതല്‍ മേഘാവൃതമായിരിക്കും. കാറ്റിന് ശക്തി കൂടും. കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


  

Sort by