സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണം: ഖത്തറില്‍ മൂന്ന്‌ ദിവസത്തെ ദു:ഖാചരണം

ഈയുഗം ന്യൂസ് ബ്യൂറോ     January  11, 2020   Saturday   02:07:28pm

news
ദോഹ: ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചനം രേഖപ്പെടുത്തി. ഖത്തറില്‍ മൂന്ന്‌ ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

കാന്‍സര്‍ ബാധിതനായിരുന്ന സുല്‍ത്താന്‍ ഖാബൂസ് വെള്ളിയാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്‌.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മഹാനായ നേതാവായിരുന്നെന്നും വിജ്ഞാനവും മിതത്വവും ദീര്‍ഘദൃഷ്ടിയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും അമീരി ദിവാന്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

"രാജ്യത്തെയും സമുദായത്തെയും സേവിക്കാന്‍ അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. അക്രമവും തീവ്ര നിലപാടുകളും ത്യജിച്ച് എപ്പോഴും ചര്‍ച്ചകളുടെ പാത തിരഞ്ഞെടുത്തു."

ദൈവഭക്തിയിലും ദൈവത്തിന്‍റെ വിധിയിലുള്ള വിശാസത്തിലും നിറഞ്ഞ ഹൃദയത്തോടെയാണ്‌ മരണ വാര്‍ത്ത സ്വീകരിച്ചത്. അതേസമയം വളരെ ദു:ഖത്തോടെയും, അമീര്‍ പറഞ്ഞു.

സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണകാലത്ത് ഒമാന്‍ എല്ലാ മേഖലകളിലും വിപ്ലവകരമായ പുരോഗതി കൈവരിച്ചു. അദ്ദേഹത്തിന്റെ സല്‍കര്‍മ്മങ്ങള്‍ക്ക് അള്ളാഹു പ്രതിഫലം നല്കട്ടെയെന്നും അദ്ദേഹത്തിന്റെ ആത്മാവ് വിശ്വാസികളുടെയും രക്തസാക്ഷികളുടെയും കൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. അദ്ദേഹത്തിന്റെ നിര്യാണം മൂലമുള്ള നഷ്ടം അതിജീവിക്കാന്‍ ഒമാന്‍ രാജകുടുംബത്തിനും ജനതക്കും അറബ്-ഇസ്ലാമിക് സമൂഹത്തിനും ദൈവം ശക്തിയും ക്ഷമയും നല്‍കട്ടെ എന്നും അമീര്‍ പ്രാര്‍ഥിച്ചു.

സമാധാന പ്രേമിയായ നേതാവായാണ് സുല്‍ത്താന്‍ ഖാബൂസ് ലോകം മുഴുവന്‍ അറിയപ്പെടുന്നത് മേഖലയെ പിടിച്ചുകുലുക്കിയ പല പ്രശ്നങ്ങളിലും അദ്ദേഹം സ്വതന്ത്രവും നിക്ഷ്പക്ഷവും ആയ നിലപാടുകള്‍ എടുത്തു. ഹൈതം ബിന്‍ താരിക് അല്‍ സഈദിനെ പുതിയ സുല്‍ത്താന്‍ ആയി തിരഞ്ഞെടുത്തു.


   Acheter Lasix En Ligne https://abcialisnews.com/# - buy cialis online prescription Maximum Dose Amoxicillin buy cialis from canada Priligy Acquisto

Sort by